ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കുക്കറില്‍ ചോറിനൊപ്പം കഞ്ചാവ് ഒളിപ്പിച്ചു; 'വിസില്‍' അടിച്ചപ്പോള്‍ മണം പരന്നു; പ്രതി പിടിയില്‍


 തൃശൂർ:  കുന്നംകുളത്ത് പ്രഷർ കുക്കറിനുള്ളിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടികൂടി. അടുപ്പൂട്ടി സ്വദേശിയായ ബിനീഷ് (40) എന്നയാളെയാണ് കുന്നംകുളം പൊലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) പരിശോധനയുടെ ഭാഗമായാണ് നടപടി.

ശനിയാഴ്ച രാവിലെ കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് ബിനീഷിന്റെ വീട്ടിൽ കഞ്ചാവുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഗുരുവായൂർ ഡാൻസാഫ് സംഘവും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ ആദ്യഘട്ടത്തിൽ വീടിനുള്ളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അടുക്കളയിൽ പരിശോധന നടത്തുന്നതിനിടെയാണ് അടുപ്പത്തിരുന്ന പ്രഷർ കുക്കർ വിസിലടിച്ചത്
കഞ്ചാവിന്റെ മണം പുറത്തേക്ക് വന്നതോടെ പൊലീസിന് സംശയമായി.

അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന ചോറിനടിയിൽ പ്ലാസ്റ്റിക് പാക്കറ്റിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു 400 ഗ്രാം കഞ്ചാവ്. ചോറ് വേവിക്കുന്നതിനൊപ്പം കഞ്ചാവ് പാക്കറ്റും ഉള്ളിലിട്ട് ഒളിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം.

നേരത്തെയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനീഷ് പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണ്. മുൻപ് എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ കത്തിവീശിയ കേസ് ഉൾപ്പെടെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിൽ ഇയാൾക്കെതിരെയുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.