കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ആശങ്കകള്‍ക്ക് വിട; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ സീ എന്‍റര്‍ടെയിൻമെന്‍റ് സംപ്രേഷണം ചെയ്യും


 ന്യൂഡല്‍ഹി |  ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത . ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ലൈവായി തന്നെ കാണാം.

ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസ് ലിമിറ്റഡ് സ്വന്തമാക്കി. സീ പുതിയതായി ആരംഭിച്ച്‌ യുനൈറ്റ് 8 സ്‌പോര്‍ട്‌സ് ചാനലിലൂടെയാണ് മത്സരം കാണാനാവുക

സീ 5 ആപ്പിലൂടെ മൈബൈലിലും മത്സരങ്ങള്‍ ലൈവ് കാണാം.യുനൈറ്റ് 8 സ്‌പോര്‍ട്‌സ്, യുനൈറ്റ് 8 സ്‌പോര്‍ട്‌സ് 1, യുനൈറ്റ് 8 സ്‌പോര്‍ട്‌സ് 1 എച്ഡി (ഹിന്ദി), യുനൈറ്റ് 8 സ്‌പോര്‍ട്‌സ് 2, യുനൈറ്റ് 8 സ്‌പോര്‍ട്‌സ് 2 എച്ഡി (ഇംഗ്ലീഷ്) എന്നീ ചാനലുകളാണ് ടെലിവിഷനില്‍ സംപ്രേഷണം.

ലോകകപ്പ് കൂടാതെ ഫിഫയുടെ 2026 മുതല്‍ 2034 വരെയുള്ള എല്ലാ മത്സരങ്ങളും സീ സംപ്രേഷണം ചെയ്യും. 8 വര്‍ഷത്തെ കരാറാണ് കമ്പനി സ്വന്തമാക്കിയത്. ലോകകപ്പ് പോരാട്ടങ്ങള്‍ ഈ മാസം 11 മുതലാണ് ആരംഭിക്കുന്നത്. യുഎസ്‌എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് വേദികള്‍. മെക്‌സിക്കോ സിറ്റിയിലാണ് ഉദ്ഘാടന മത്സരം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റമുട്ടുക.
8 വര്‍ഷത്തിന് ശേഷമാണ് സീ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ് രംഗത്തേക്ക് തിരിച്ചെത്തുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.