കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
വ്യാഴാഴ്ച വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കൊണ്ടോട്ടി സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയതിനു ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വരികയായിരുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ജയിലിന് പുറത്തു വെച്ച് ഭക്ഷണം കഴിക്കുവാൻ വേണ്ടി കൈവിലങ്ങ് അഴിച്ചപ്പോഴാണ് പോലീസിനു മുൻപിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടത്.
തുടർന്ന് കൂടെ ഉണ്ടായിരുന്ന പോലീസുകാർ പുറകെ ഓടിയെങ്കിലും ഓടുന്നതിനിടെ നിലത്തു വീഴുകയും അവർക്ക് പരിക്കു പറ്റുകയും ചെയ്തു. ഇതിനിടയിൽ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പെരിന്തൽമണ്ണ പോലീസും ഡോഗ് സ്ക്വാഡും ഫയർ ഫോഴ്സും ട്രോമ കെയർ പ്രവർത്തകരും അടങ്ങുന്ന സംഘം പ്രതിക്കായി രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലഹരിക്കേസുകള്‍ക്ക് പുറമെ നിരവധി ക്രിമിനല്‍ക്കേസുകളിലും അമീർ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി
Comments
Post a Comment