ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ആധാര്‍ ഉപയോക്താക്കള്‍ക്ക് ശ്രദ്ധിക്കൂ; ഈ സേവനം ആറുമാസത്തേക്ക് മാത്രം സൗജന്യം, തുക ഈടാക്കും മുന്നേ അപ്ഡേറ്റ് ചെയ്യാം


 ന്യൂഡല്‍ഹി : ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകള്‍, സർക്കാർ പദ്ധതികള്‍, മൊബൈല്‍ സിം കാർഡ്, പാസ്‌പോർട്ട് തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് ആധാർ നിർബന്ധമാണ്.

അതുകൊണ്ട് തന്നെ ആധാറിലെ വിശദാംശങ്ങള്‍ എല്ലായ്‌പ്പോഴും കൃത്യമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

ഇപ്പോള്‍ ആധാർ ഉപയോക്താക്കള്‍ക്കൊരു സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആധാറിലെ ഇമെയില്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഡിസംബർ 31 വരെ സൗജന്യ അവസരം നല്‍കി യുഐഡിഎഐ. നിലവില്‍ 75 രൂപ സർവീസ് ചാർജുള്ള അപ്‌ഡേഷൻ ഈ കാലയളവില്‍, ആധാർ ആപ്പ് വഴി യാതൊരു ഫീസും കൂടാതെ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ശരിയായ ഇമെയില്‍, മൊബൈല്‍ വിശദാംശങ്ങള്‍ എന്നിവ നല്‍കുന്നത് ആധാർ സേവനങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കും.

ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്തവർക്കും, ആധാറില്‍ ഇമെയില്‍ വിലാസം അപ്‌ഡേറ്റ് ചെയ്തിട്ടും അപ്‌ഡേറ്റ് ആവാത്തവർക്കും ഈ അപ്‌ഡേറ്റ് പ്രയോജനപ്പെടുത്താം. ആധാർ അംഗ ആപ്പ് വഴി നടത്തുന്ന അപ്‌ഡേറ്റുകള്‍ക്ക് മാത്രമേ ഈ സൗകര്യം ബാധകമാകൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആധാറില്‍ ശരിയായ ഇമെയില്‍ ഐഡി രജിസ്റ്റർ ചെയ്തിരിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. ആധാറുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, സുരക്ഷാ വിവരങ്ങള്‍, അപ്‌ഡേറ്റ് വിശദാംശങ്ങള്‍ എന്നിവ നേരിട്ട് ഇമെയിലിലേക്ക് അയയ്ക്കുന്നു. ആധാർ സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്. അതുപോലെ, ഒരു മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഒടിപികള്‍ എളുപ്പത്തില്‍ സ്വീകരിക്കാൻ കഴിയും. ഇതോടെ, ആധാറുമായി ബന്ധപ്പെട്ട ജോലികള്‍ കൂടുതല്‍ സുരക്ഷിതമായും വേഗത്തിലും പൂർത്തിയാക്കാൻ കഴിയും.

ആധാറിലെ നിങ്ങളുടെ ഇമെയില്‍ വിലാസമോ മറ്റ് വിവരങ്ങളോ കാലഹരണപ്പെട്ടതാണെങ്കില്‍, ഈ അവസരം പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. സൗജന്യ അപ്‌ഡേറ്റ് ഓപ്ഷൻ പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ എന്നതിനാല്‍ പ്രത്യേകിച്ചും, ഉപയോക്താക്കള്‍ അവരുടെ വിശദാംശങ്ങള്‍ മുൻകൂട്ടി പരിശോധിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് UIDAI നിർദ്ദേശിക്കുന്നു.

ആധാറുമായി ലിങ്ക് ചെയ്ത ഇമെയില്‍ എങ്ങനെ പരിശോധിക്കാം?

1. ആധാർ വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള ഇമെയില്‍ വെരിഫിക്കേഷൻ പേജിലേക്ക് പോകുക.

2. നിങ്ങളുടെ ആധാർ നമ്പറും മൊബൈല്‍ നമ്പറും നല്‍കുക.

3. ഇമെയില്‍ വിലാസം പരിശോധിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അഭ്യർത്ഥന സമർപ്പിക്കുക

4. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയില്‍ വിലാസത്തെക്കുറിച്ച്‌ നിങ്ങളെ അറിയിക്കു

ം

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.