കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം ; വേങ്ങര സ്വദേശിയായ നവവരൻ മരിച്ചു


 മലപ്പുറം  : ശ്രീലങ്കയില്‍ സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം സംഭവിച്ച്‌ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു. പറപ്പൂർ റോഡ് കനറാ ബാങ്കിന് സമീപം അഞ്ചുകണ്ടൻ കോയയുടെ മകൻ എ.കെ.മുഹമ്മദ് ഇർഫാൻ (30) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഷിഫയോടൊപ്പം വിനോദയാത്ര പോയതായിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഇവർ ശ്രീലങ്കയിലെത്തിയത്.

കൊളംബോയില്‍ നിന്ന് 300 കിലോമിറ്റർ അകലെ ട്രിൻകൊവാലിയില്‍ സ്കൂബാ ഡൈവിങ് നടത്തുന്നതിനിടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ഇർഫാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു മുഹമ്മദ് ഇർഫാൻ. കഴിഞ്ഞ ദിവസങ്ങളില്‍ ഫുട്ബാള്‍ ലോക കപ്പുമായി ബന്ധപ്പെട്ട് വേങ്ങരയില്‍ നിന്നുള്ള മാധ്യമ വാർത്തകളില്‍ ഈ യുവാവ് ഇടംപിടിച്ചിരുന്നു. വോളിബാള്‍, ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന ഇർഫാൻ, നേരത്തെ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.