അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ
ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ യുവതി ആണ് ഒരു കൂട്ടം കുരങ്ങുകള്‍ വളഞ്ഞതിനെ തുടർന്ന് പരിഭ്രാന്തയായി ഓടുന്നതിനിടെ കുത്തനെയുള്ള ഇറക്കത്തില്‍ വെച്ച് കാലിടറി താഴേക്ക് വീണത്.
കഴിഞ്ഞ മാസമാണ് 29 കാരനായ സുരേഷിനെ അനിത വിവാഹം കഴിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന സുരേഷ് അടുത്തിടെ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ദമ്പതികള്‍ കഴുഗുമലയിലെ കലുഗസാലമൂർത്തി ക്ഷേത്രത്തില്‍ പ്രാർത്ഥനയ്ക്കായി പോയപ്പോഴാണ് ദാരുണമായ സംഭവം നടത്തത്.
പ്രധാന ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷം ദമ്പതികള്‍ കുന്നിൻ മുകളിലുള്ള ഉച്ചിപ്പിള്ളയർ ക്ഷേത്രത്തിലേക്ക് കയറി. ദമ്പതികള്‍ കുരങ്ങുകള്‍ക്ക് പഴങ്ങള്‍ കൊടുക്കുന്നതിനിടെ പെട്ടെന്ന് കൂടുതല്‍ കുരങ്ങുകള്‍ കൂട്ടത്തോടെ എത്തുകയും ദമ്പതികളെ വളയുകയുമായിരുന്നു. കുരങ്ങുകള്‍ അക്രമാസക്തരായതോടെ ഭയന്നോടിയ അനിത നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് നോക്കിനില്‍ക്കെയായിരുന്നു ദുരന്തം.
കഴുഗുമലയില്‍ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വീഴ്ചയ്ക്ക് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കാണുന്ന കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് ഒരു കാരണവശാലും ഭക്ഷണസാധനങ്ങള്‍ നല്‍കരുത് എന്നും ഇത് അവയുടെ സ്വാഭാവിക സ്വഭാവത്തെ മാറ്റുകയും മനുഷ്യർക്ക് നേരെ തിരിയാൻ കാരണമാകുകയും ചെയ്യും എന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
Comments
Post a Comment