അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ ലക്ഷങ്ങളുടെ എംഡിഎംഎ; യുവാവും യുവതിയും അറസ്റ്റില്‍


 വടക്കഞ്ചേരി: ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍. 46 ഗ്രാം എംഡിഎംഎയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുല്‍ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെ പന്നിയങ്കര ടോള്‍ പ്ലാസ്സക്ക് സമീപമാണ് ഇവർ പിടിയിലായത്. ബംഗളൂരുവില്‍ നിന്നും ഇരുവരും രണ്ട് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച്‌ മറ്റൊരു ബസില്‍ ഒരുമിച്ച്‌ യാത്ര ചെയ്യാൻ കാത്തുനില്‍ക്കുന്നതിനിടയാണ് ഇവർ പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോള്‍ ഇവരുടെ കൈവശം 45.253ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്റെ പാന്സിന്റെ പോക്കറ്റില്‍ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.

ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ പോലീസിന് മൊഴി നല്‍കിയത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.