അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ പിടിയില്‍


 കൊണ്ടോട്ടി: സംസ്ഥാനവ്യാപകമായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കർശന സുരക്ഷാ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' (Operation Toofan: The Narco Hunt) ദൗത്യത്തിന്റെ ഭാഗമായി കൊണ്ടോട്ടിയില്‍ മയക്കുമരുന്ന് സംഘം പിടിയില്‍. 

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരം കേന്ദ്രീകരിച്ച്‌ നടത്തിയ ലഹരിവിരുദ്ധ സ്പെഷ്യല്‍ ഡ്രൈവിനിടയിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തത്. വാഴക്കാട് നൂഞ്ഞിക്കര സ്വദേശി വലിയ ചോലയില്‍ അസറുദ്ദീൻ (26), തിരൂരങ്ങാടി മമ്പുറം സ്വദേശി ചുക്കാൻ മേലോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഫാസില്‍ (31) എന്നിവരാണ് കൊണ്ടോട്ടി പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും വലയിലായത്.

പ്രതികളില്‍ നിന്ന് വില്‍പ്പനയ്ക്കായി കാറില്‍ സൂക്ഷിച്ചിരുന്ന 2.5 ഗ്രാമോളം നിരോധിത മാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയും 20.5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ലഹരിവസ്തുക്കള്‍ കൃത്യമായി അളന്ന് തിരിച്ച്‌ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ഇലക്‌ട്രിക് ത്രാസ്, മയക്കുമരുന്ന് വിറ്റ വകയില്‍ ലഭിച്ച പണം, ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണ്‍ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, ഇൻസ്പക്ടർ അനുദാസ് കെ, സബ് ഇൻസ്പക്ടർ കൃഷ്ണ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന സംഘം പ്രതികളെ വലയിലാക്കിയത്. കരിപ്പൂർ വിമാനത്താവള മേഖലയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.