കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തും, ഖാർ‌ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍ : തുടർച്ചയായ മൂന്നാംരാത്രിയും ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും

ഇറാന്റെ നാവികസേന,​ വ്യോമസേന,​ റഡാർ,​ മറ്റ്പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകംതന്നെ ഇല്ലാതായി കഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്നലെ നൽകിയ സമാനമായ മുന്നറിയിപ്പിന്റെ തുടർച്ചയായാണ് ട്രംപിന്റെ പുതിയ ഭീഷണി.

ഇറാന്റെ സാമ്പത്തിക ജീവനാഡിയും രാജ്യത്തിന്റെ ക്രൂഡ് കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നതുമായ ഖാർഗ് ദ്വീപ് അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. അതിവിദൂരമല്ലാത്ത ഒരു ഘട്ടത്തിൽ വെനസ്വേലയിൽ ചെയ്ത പോലെ ഇറാനിലെ എണ്ണ,​ പ്രകൃതി വാതക വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും,​ ഇത് വെനസ്വേലയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഗുണമുള്ള രീതിയിലാണ് ഇപ്പോൾ പ്രവർ‌ത്തിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനിലെ ഒന്നിലധികം കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. അതേസമയം രാജ്യത്തിന്റെ പലഭാഗങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായും പടിഞ്ഞാറൻ ടെഹ്റാൻ,​ ഫാർസ് പ്രവിശ്യ,​ ബന്ദർ അബ്ബാസ്,​ ഖേഷം ദ്വീപ്,​ കിഷ്,​ മിനാബ്,​ മദ്ധ്യ ഇസ്ഫഹാന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ കേട്ടതായും ഇറാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.