കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

സമയോചിത ഇടപെടല്‍; നടുറോഡില്‍ മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം


 കൊണ്ടോട്ടി : ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ ജീവൻ പണയംവെച്ച്‌ രക്ഷപെടുത്തിയ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം.

കൊണ്ടോട്ടിയില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം. 'സഫ മർവ' എന്ന ബസിലെ ഡ്രൈവർ പി. രാമചന്ദ്രൻ, കണ്ടക്ടർ എം.എ. നവാസ് എന്നിവരെയാണ് മലപ്പുറം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം നേരിട്ടെത്തി ആദരിച്ചത്. നേരത്തെ ഗതാഗത വകുപ്പ് മന്ത്രിയും ഇവരെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം രാവിലെ 8.35-ഓടെ കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിലെ കിണറുപടിയിലായിരുന്നു നാടിനെ നടുക്കിയ, ഒടുവില്‍ ആശ്വാസമായ സംഭവം നടന്നത്. റോഡിന് സമീപത്തെ വീട്ടില്‍ നിന്നും രക്ഷിതാക്കളുടെ ശ്രദ്ധതെറ്റി ഒരു പിഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞ് തിരക്കേറിയ റോഡിന്റെ നടുവിലേക്ക് എത്തുകയായിരുന്നു.

ഈ സമയം അതേ റോഡിലൂടെ വരികയായിരുന്ന സഫ മർവ ബസിന്റെ ഡ്രൈവർ രാമചന്ദ്രൻ കുഞ്ഞിനെ കാണുകയും, ഒട്ടും സമയം കളയാതെ സമയോചിതമായി ബസ് പെട്ടെന്ന് നിർത്തി അപകടം ഒഴിവാക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ കണ്ടക്ടർ നവാസ് ബസില്‍ നിന്നും ചാടിയിറങ്ങി ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് സുരക്ഷിതമായി വീട്ടുകാരെ ഏല്‍പ്പിച്ചു.

വ്യാപക പ്രശംസ നേടി ദൃശ്യങ്ങള്‍

കുഞ്ഞിനെ റോഡിന് നടുവില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നെഞ്ചിടിപ്പോടെയല്ലാതെ കണ്ടുതീർക്കാൻ കഴിയാത്ത ഈ വീഡിയോ വൈറലായതോടെയാണ് ബസ് ജീവനക്കാരെ തേടി മോട്ടാർ വാഹന വകുപ്പിന്റെ ആദരവെത്തിയത്.

ചെറിയൊരു അശ്രദ്ധ വലിയൊരു ദുരന്തത്തിന് കാരണമാകുമായിരുന്ന സാഹചര്യത്തിലാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും അതീവ ജാഗ്രത തുണയായത്. ഇരുവരുടെയും ഈ മാതൃകാപരമായ രക്ഷാപ്രവർത്തനത്തെ പൊതുജനങ്ങളും മോട്ടോർ വാഹന വകുപ്പും സോഷ്യല്‍ മീഡിയയും ഒരേപോലെ കൈയടിച്ചാണ് അഭിനന്ദിക്കുന്നത്.



Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.