കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽ നിന്ന് വീണു മരിച്ചു; മകന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്


 തിരുവനന്തപുരം :  ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജിലാണ് സംഭവം. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ആണ് മരിച്ചത്. ആശുപത്രി അധികൃതർക്കെതിരെ ഇദ്ദേഹത്തിന്റെ മകൻ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. 

 മേയ്‌ മാസം 25-ാം തീയതിയാണ് വിൽഫ്രഡ് മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയത്. വിൽഫ്രഡിന്റെ കരളിലും തലച്ചോറിലും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കട്ടിലിൽ നിന്ന് കമിഴ്‌ന്ന് തലയടിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. 

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് വിൽഫ്രഡ് വീഴാൻ കാരണമെന്ന് ആരോപിച്ചാണ് മകന്റെ പരാതി.   അതേസമയം, വിൽഫ്രഡിന്റെ തലച്ചോറിലേക്ക് രോഗം ബാധിച്ചതുമൂലം ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളാണ് വീഴ്‌ചയിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.