കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ലോകകപ്പില്‍ ബൂട്ടണിയാന്‍ ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടി തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ്


 ദോഹ: ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ ഇത്തവണ മലയാളിയും. 26 അംഗ ഖത്തര്‍ ടീമിലാണ് കണ്ണൂര്‍ സ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീദ് ഇടം നേടിയത്. ഇതോടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയായി തഹ്സിന്‍ മാറി. സാധ്യതാ ടീമിലുണ്ടായിരുന്ന തഹ്സിനുള്‍പ്പെടെ 26 അംഗ സ്ക്വാഡിനെ ഖത്തര്‍ പ്രഖ്യാപിച്ചു. 

ഖത്തര്‍ ലീഗ് ടീമായ അല്‍ ദുഹൈലിന്‍റെ ഭാഗമായ തഹ്സിന്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായ താരം ദേശീയതലത്തില്‍ അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും കളിച്ചു.

ഇടതുവിങ്ങറായ തഹ്സിന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച്‌ ഗോളടിക്കുന്നതിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ആയിരുന്ന തഹ്സിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. യോഗ്യതാറൗണ്ടില്‍ നിര്‍ണായകമായ അവസാന രണ്ടു മത്സരങ്ങളില്‍ തഹ്സിന്‍ ബൂട്ടണിഞ്ഞു.

ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ മകനാണ്. തഹ്സീന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ലോകകപ്പ് ടെലിവിഷനിലും നേരിട്ടും കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇത്തവണ പുല്‍മൈതാനത്ത് മലയാളി വിസ്മയം തീര്‍ക്കുമെന്നതാണ് പ്രതീക്ഷ.

ഗോള്‍കീപ്പർമാർ: സലാ സക്കറിയ (അല്‍-ദുഹൈല്‍), മഹ്മൂദ് അബുനാദ (അല്‍ റയ്യാൻ), മിഷാല്‍ ബർഷം (അല്‍-സദ്ദ്).

പ്രതിരോധനിരക്കാർ: ഹാഷ്മി ഹുസൈൻ (അല്‍ അറബി), അയൂബ് അലവി (അല്‍ ഗരാഫ), ബൗലം ഖൂഖി (അല്‍-സദ്ദ്), പെഡ്രോ മിഗുവേല്‍ (അല്‍-സദ്ദ്), ഈസ ലായെ (അല്‍ അറബി), ലൂക്കാസ് മെൻഡിസ് (അല്‍-വക്ര), സുല്‍ത്താൻ അല്‍-ബ്രേക്ക് (അല്‍-ദുഹൈല്‍), ഹൊമാം അല്‍-അമീൻ (കള്‍ച്ചറല്‍ ലിയോണസ).

മധ്യനിരക്കാർ: മുഹമ്മദ് അല്‍-മാനൈ (അല്‍ ഷമാല്‍), ജാസെം ജാബർ (അല്‍ അറബി), കരീം ബൂദിയാഫ് (അല്‍-ദുഹൈല്‍), അഹമ്മദ് ഫത്ഹി (അല്‍ അറബി), അബ്ദുല്‍അസീസ് ഹാതിം (അല്‍ റയ്യാൻ), ആസിം മദിബോ (അല്‍-വക്ര).

മുന്നേറ്റനിരക്കാർ: തഹ്സീൻ മുഹമ്മദ് (അല്‍-ദുഹൈല്‍), എഡ്മില്‍സണ്‍ ജൂനിയർ (അല്‍-ദുഹൈല്‍), അല്‍മോയസ് അലി (അല്‍-ദുഹൈല്‍), അക്രം അഫീഫ് (അല്‍-സദ്ദ്), മുഹമ്മദ് മുൻതാരി (അല്‍ ഗരാഫ), യൂസഫ് അബ്ദുല്‍ റസാഖ് (അല്‍-വക്ര), അഹമ്മദ് അലാ (അല്‍ റയ്യാൻ), ഹസ്സൻ അല്‍-ഹൈദോസ് (അല്‍-സദ്ദ്), അഹമ്മദ് അല്‍-ജനാഹി (അല്‍ ഗരാഫ).

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.