ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ദക്ഷിണ കൊറിയയെ അട്ടിമറിച്ച്‌ ദക്ഷിണാഫ്രിക്ക പ്രീക്വാര്‍ട്ടറില്‍; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാര്‍

മോണ്ടറെയ് : ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫിഫ ലോകകപ്പിന്റെ നോക്കൗട്ടില്‍. നിര്‍ണായകമായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ തപെലോ മസെക്കോ നേടിയ ഗോളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ജൂണ്‍ 28-ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന അടുത്ത റൗണ്ടില്‍ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.

മെക്‌സിക്കോയ്ക്കും ചെക്ക് റിപ്പബ്ലിക്കിനുമെതിരായ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക പ്രകടിപ്പിച്ച മങ്ങിയ പ്രകടനത്തിന് വിപരീതമായി, വലിയ ഊര്‍ജസ്വലതയോടെയാണ് ഇത്തവണ ടീം കളത്തിലിറങ്ങിയത്. ആരാധകരുടെ ശക്തമായ ആവശ്യപ്രകാരം റെലെബോഹിലെ മൊഫോകെങ്ങിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ കോച്ച്‌ ഹ്യൂഗോ ബ്രൂസിന്റെ തീരുമാനം മത്സരത്തില്‍ നിര്‍ണായകമായി. സ്‌ട്രൈക്കര്‍ എവിഡന്‍സ് മക്‌ഗോപയെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ടീമിന്റെ മുന്നേറ്റത്തിന് കരുത്തേകി.

മറുവശത്ത്, പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ആത്മവിശ്വാസത്തില്‍ സൂപ്പര്‍ താരം സോണ്‍ ഹ്യൂങ്-മിന്നിനെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയ ദക്ഷിണ കൊറിയയുടെ തീരുമാനം അവര്‍ക്ക് വിനയായി. ആദ്യ പകുതിയില്‍ ദക്ഷിണാഫ്രിക്ക വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. 28-ാം മിനിറ്റില്‍ തപെലോ മസെക്കോയ്ക്കും തലന്റെ എംബാതയ്ക്കും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാത്തത് ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിരുന്നു. രണ്ടാം പകുതിയില്‍ ദക്ഷിണ കൊറിയ സോണ്‍ ഹ്യൂങ്-മിന്നിനെ കളത്തിലിറക്കിയെങ്കിലും, 63-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മസെക്കോ വലകുലുക്കി. ഷെപാങ് മൊറേമിയുടെ പാസില്‍ നിന്ന് മനോഹരമായ ഒരു മുന്നേറ്റത്തിലൂടെയാണ് താരം ഗോള്‍ നേടിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ദക്ഷിണ കൊറിയ സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും, ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് കാത്തുസൂക്ഷിച്ചു. 93-ാം മിനിറ്റില്‍ കൊറിയയുടെ തകര്‍പ്പന്‍ ഹെഡര്‍ തട്ടിയകറ്റിയ വില്യംസ് ടീമിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ യായ സിത്തോലെ മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ എതിരില്ലാത്ത മൂന്ന് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചു

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.