കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ യുവതി ഫോണ്‍ മോഷ്ടിച്ചു, പിടിക്കപ്പെട്ടപ്പോള്‍ പീഡനമെന്ന് ആരോപണം


വഴിയില്‍ കുടുങ്ങിപോകുന്നവ‍ർ ബൈക്കുകള്‍ക്കും കാറുകള്‍ക്കും ലിഫ്റ്റ് ചോദിച്ച്‌ കൈനീട്ടുക പതിവാണ്. ചിലർ അത്തരത്തില്‍ കൈ നീട്ടുന്നവർക്ക് ലിഫ്റ്റ് കൊടുക്കുന്നു.

പക്ഷേ, അതൊരു കെണിയാണെങ്കില്‍? രാജസ്ഥാനില്‍ നിന്നും അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ഒറ്റദിവസം കൊണ്ട് ഏതാണ്ട് ഒമ്പതര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ നടപടി വേണമെന്നും ഇനി ഇത്തരത്തില്‍ സഹായം തേടുന്നവരെ സഹായിക്കാൻ നില്‍ക്കരുതെന്നും കുറിച്ചു.

ലിഫ്റ്റ് ചോദിച്ച്‌ കയറി, പിന്നാലെ മോഷണം:

വെനം എന്ന എക്സ് ഹാൻറിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയൊപ്പം ഇങ്ങനെ എഴുതി, 'ജയ്പൂർ, രാജസ്ഥാൻ. ഒരു പെണ്‍കുട്ടി ഒരാളോട് ലിഫ്റ്റ് ചോദിച്ചു. പിന്നീട് അവള്‍ അയാളുടെ ഫോണ്‍ മോഷ്ടിച്ചു. അയാള്‍ അവളെ പിടികൂടിയപ്പോള്‍, അവള്‍ അവനെ അധിക്ഷേപിക്കാൻ തുടങ്ങി, അവന്‍റെ മേല്‍ പീഡനം ആരോപിച്ചു. കുറച്ച്‌ വർഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ നിരവധി ആളുകള്‍ അവനെ അടിക്കുകയും പെണ്‍കുട്ടിയെ പിന്തുണയ്ക്കുകയും ചെയ്യുമായിരുന്നു.' യുവാവ് ബൈക്കില്‍ വരുമ്പോള്‍ യുവതി ലിഫ്റ്റ് ചോദിച്ചു. ഇറങ്ങാൻ നേരം യുവാവിന്‍റെ കീശയില്‍ നിന്നും മൊബൈലുമായി കടന്ന് കളയാൻ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ യുവാവ് പിടികൂടി. വീഡിയോയില്‍ നിലവിളിച്ച്‌ കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിക്കുന്ന യുവതിയെ യുവാവ് പിടിച്ച്‌ വച്ചിരിക്കുന്നത് കാണാം. ഇതിനിടെ തനിക്ക് സംഭവിച്ചതെന്ന് യുവാവ് വിവരിക്കുന്നു. തിരക്കേറിയ റോഡില്‍ നിരവധി പേർ നോക്കി നില്‍ക്കുന്നതും കാണാം.വീഡിയോയ്ക്ക് ഒടുവില്‍ യുവതി മുഖം മറച്ച്‌ കൊണ്ട് തന്നെ അവിടെ നിന്നും പോകുന്നു.

അപരിചിതരെ സഹായിക്കുമ്പോള്‍ രണ്ട് തവണ ആലോചിക്കുക:

വഴിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന സ്ത്രീയെ വാഹനത്തില്‍ കയറ്റിയതിനെ നിരവധി പേർ വിമർശിച്ചു. ഇത്തരം ആളുകള്‍ സഹായം ചോദിക്കുന്നത് തന്നെ മറ്റുള്ളവരെ കൊള്ളയടിക്കാനാണെന്നായിരുന്നു ചിലർ എഴുതിയത്. പുരുഷന്മാർ അപരിചിതരെ സഹായിക്കുമ്പോള്‍ രണ്ട് തവണ ആലോചിക്കേണ്ടിയിരിക്കുന്നു. ആദ്യം ലിഫ്റ്റ് ചോദിക്കു, പിന്നീട് മോഷ്ടിക്കുക. പിടിക്കപ്പെട്ടാല്‍ സ്ക്രിപ്റ്റ് മറിച്ചിടുക. നല്ല ക്ലാസിക് തന്ത്രമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. സ്ത്രീകള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസ് എന്തുകൊണ്ടാണ് നടപടി എടുക്കാത്തമെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. അതേസയമം ചില അക്കൗണ്ടുകളില്‍ നിന്നും സ്ത്രീകള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മാത്രമാണ് പങ്കുവയ്ക്കുന്നതെന്നും ആണുങ്ങള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പങ്കുവച്ച്‌ തുടങ്ങിയാല്‍ പതിറ്റാണ്ടുകളോം മുടങ്ങാതെ പബ്ലിഷ് ചെയ്യാനുള്ള വിഡീയോ കിട്ടുമെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. അതേസമയം യുവാവിന്‍റെ പക്ഷം മാത്രമാണ് വീഡിയോയില്‍ ഉള്ളതെന്നും യുവതിയുടെ ഭാഗം മാത്രം വ്യക്താക്കുന്നില്ലെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു.

വിഡിയോ കാണാം.. 👇

https://x.com/venom1s/status/2062069283807756302?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2062069283807756302%7Ctwgr%5Ef37c58499b873d6eaae34738c451decfa905b6a4%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.