കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മാങ്ങ പറിക്കുന്നതിനിടെ വിദ്യാര്‍ഥി മുകളില്‍ നിന്നു വീണു; ഗേറ്റിലെ കമ്പി കഴുത്തില്‍ തുളഞ്ഞുകയറി


 പുളിക്കല്‍: മാങ്ങ  പറിക്കുന്നതിനിടെ വീടിന്റെ മുകളില്‍ നിന്ന് മാവിൻ കൊമ്പ് പൊടി താഴേക്ക് വീണ വിദ്യാര്‍ഥിയുടെ കഴുത്തില്‍ ഗേറ്റിലെ ഇരുമ്പ് കമ്പി തുളഞ്ഞുകയറി.

കൊണ്ടോട്ടി പുളിക്കലിനടുത്ത് സിയാംകണ്ടം പാലശ്ശേരി പറമ്പില്‍ മുഹമ്മദ് സഹീറിന്റെ മകന്‍ മുഹമ്മദ് മാസി(15)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

വീടിന്റെ മുകളിലേക്ക് ചാഞ്ഞുനിന്ന മാങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാവിൻ കൊമ്പ് പൊട്ടിയതോടെ മാസ് നിയന്ത്രണം വിട്ട് താഴേക്ക് വീണത്. വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ശൂലം പോലെയുള്ള ഇരുമ്പ് കമ്പി കഴുത്തില്‍ തുളഞ്ഞുകയറി മറുവശത്തേക്ക് പുറത്തുകടക്കുകയായിരുന്നു. ഗേറ്റില്‍ തൂങ്ങിയ നിലയില്‍ കിടന്ന വിദ്യാര്‍ഥിയെ അയല്‍വാസികളും , സന്നദ്ധ പ്രവര്‍ത്തകരും അതുവഴി എത്തിയ നാട്ടുകാരും ചേർന്ന് താങ്ങിപ്പിടിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച്‌ സ്‌ട്രെച്ചറിന്റെ സഹായത്തോടെ ഗേറ്റിന്റെ ഭാഗം മുറിച്ചുമാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം ഗ്രൈന്‍ഡര്‍ ഉപയോഗിച്ച്‌ കഴുത്തിന് പുറത്തുണ്ടായിരുന്ന കമ്പിയുടെ ശേഷിച്ച ഭാഗങ്ങള്‍ മുറിച്ചുമാറ്റി. ശരീരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഭാഗം നീക്കം ചെയ്യുന്നതിനായി ഇന്നലെ രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.