കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
2001 ജൂണ്‍ 22ന് ആണ് മംഗളൂരു-ചെന്നൈ എക്സ്പ്രസ് റെയില്‍പാലത്തിനു മുകളില്‍ നിന്നു പാളംതെറ്റി കടലുണ്ടിപ്പുഴയില്‍ പതിച്ചത്. ഫറോക്ക് കഴിഞ്ഞാല്‍ പരപ്പനങ്ങാടിയില്‍ മാത്രം സ്റ്റോപ്പുള്ള ട്രെയിൻ കടലുണ്ടി സ്റ്റേഷൻ വിട്ടു പാലത്തിലേക്ക് പ്രവേശിച്ച ശേഷം വൈകിട്ട് 5.15നായിരുന്നു അപകടം.
കടലുണ്ടിപ്പാലം കടന്ന ഉടനെ ഗർഡറുകള്‍ തകർന്ന് മുന്നിലെ 12 ബോഗികള്‍ക്ക് ശേഷമുള്ള ആറു ബോഗികള്‍ പുഴയിലേക്കു വീഴുകയായിരുന്നു. അതില്‍ രണ്ടെണ്ണം മണല്‍ത്തിട്ടയില്‍ തങ്ങിനിന്നു. വേലിയിറക്കം കാരണം പുഴയില്‍ വെള്ളം നന്നായി കുറഞ്ഞതാണ് മരണനിരക്ക് കുറച്ചത്.
അപകടം നടന്നയുടനെ നാട്ടുകാരും മണല്‍ത്തൊഴിലാളികളും മീൻപിടിത്തക്കാരുമെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ബേപ്പൂരില്‍നിന്ന് ഖലാസികളുമെത്തി. അതൊരു കഠിനപ്രയത്‌നമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയില്‍ ശക്തമായ മഴപെയ്തു. പക്ഷേ നാട്ടുകാർ തളർന്നില്ല.
കമ്പിപ്പാരയും മറ്റുമുപയോഗിച്ച് അഴികള്‍ അടിച്ചുപൊട്ടിച്ചു. എന്നിട്ടും ആദ്യദിവസംതന്നെ 43 പേർ മരിച്ചു. പലരും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയിരുന്നു. തിരൂരങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കോഴിക്കോട്ടെയും ആശുപത്രികള്‍ നിറഞ്ഞു.
വീഴ്ചയിലുണ്ടായ പരിക്കിലും ആഘാതത്തിലും ബോധംപോയാണ് പലരും വെള്ളം കുടിച്ചു മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. അപകടത്തില്‍ കാണാതായ ചിലരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല.
Comments
Post a Comment