ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മുട്ടിലിഴഞ്ഞ് നടുറോഡിലെത്തി പിഞ്ചുകുഞ്ഞ്; വാരിയെടുത്ത് വീട്ടിലെത്തിച്ച്‌ സ്വകാര്യ ബസ് ജീവനക്കാര്‍


 പുളിക്കല്‍ | കേരളം മുഴുവൻ ഇന്ന് ഞെട്ടിക്കുന്ന ആ കാഴ്ചയിലാണ്. വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ചീറിപ്പായുന്ന തിരക്കേറിയ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ, ബസ് ജീവനക്കാർ അതീവ ജാഗ്രതയോടെ രക്ഷപ്പെടുത്തിയ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ്-ചെറുമുറ്റം  റോഡിലാണ് ഞെട്ടിച്ച, എന്നാൽ വലിയ ആശ്വാസം നൽകിയ സംഭവം ഉണ്ടായത്. ​റോഡിന് സമീപത്തുള്ള വീട്ടിൽ നിന്നും വീട്ടുകാരുടെ ശ്രദ്ധ ഒന്നുമാറിയ നിമിഷത്തിലാണ് മുലകുടി മാറാത്ത പ്രായമുള്ള കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇഴഞ്ഞിറങ്ങിയത് റോഡിലെ ഒരു ചെറിയ വളവിലാണ് കുഞ്ഞ് ഇരുന്നിരുന്നത് എന്നതിനാൽ ദൂരത്തുനിന്നും അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് കുഞ്ഞിനെ പെട്ടെന്ന് കാണാൻ കഴിയുമായിരുന്നില്ല. 

ഈ സമയത്താണ് ഫറോക്ക് ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആ വഴി കടന്നുവരുന്നത്. ബസ് ഡ്രൈവറുടെ കൺവെട്ടത്ത് റോഡിന് നടുവിലിരിക്കുന്ന കുഞ്ഞ് പെട്ടെന്ന് പെടുകയായിരുന്നു. ഒട്ടും സമയം കളയാതെ അദ്ദേഹം അതീവ ശ്രദ്ധയോടെ ബസ് ബ്രേക്ക് ചെയ്ത് നിർത്തി. ​ബസ് നിന്ന ഉടൻ തന്നെ കണ്ടക്ടറായ നവാസ് റോഡിലേക്ക് ഓടിയിറങ്ങി കുഞ്ഞിനെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. 

തുടർന്ന് കുഞ്ഞിനെയുമെടുത്ത് തൊട്ടടുത്തുള്ള വീട്ടിലേക്ക് ചെന്ന് രക്ഷിതാക്കളെ വിവരമറിയിച്ച് അവരെ ഏൽപ്പിച്ചു. കണ്ടക്ടർ കുഞ്ഞിനെ തിരികെ വീട്ടിൽ എത്തിക്കുമ്പോൾ മാത്രമാണ് കുഞ്ഞ് വീടുവിട്ട് പുറത്തിറങ്ങിയ കാര്യം രക്ഷിതാക്കൾ അറിയുന്നത്. വലിയൊരു ഞെട്ടലോടെയും അതിലേറെ നന്ദിയോടെയുമാണ് മാതാപിതാക്കൾ കുഞ്ഞിനെ തിരികെ വാങ്ങിയത്. 

ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബസ് ജീവനക്കാരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. എന്നാൽ, അശ്രദ്ധയുടെ പേരിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചില മോശം പ്രതികരണങ്ങളും കമന്റുകളിൽ വരുന്നത് നിരാശജനകമാണ്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.