കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

നെടുമ്പാശേരിയില്‍ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമസ്ഥന് പരിക്ക്


 കൊച്ചി: നെടുമ്പാശേരിയില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒക്കല്‍ ശാന്തിനഗർ സ്വദേശി കാട്ടുപറമ്പില്‍ സൈമണ്‍ കെജെയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. വിമാനം താഴ്ന്നുപറന്നതോടെ മേല്‍ക്കൂരയിലെ ഓടുകള്‍ ഇളകി താഴേക്ക് പതിക്കുകയായിരുന്നു.

അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനായി എത്തിയ വിമാനം ഒക്കല്‍ പ്രദേശത്തിന് മുകളിലൂടെ അതിശക്തമായ പ്രകമ്പനത്തോടെ കടന്നുപോയതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ കൊച്ചിൻ ഇന്റർനാഷണല്‍ എയ‌ർപോർട്ട് അധികൃതർക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, ഈ പ്രദേശത്ത് വിമാനങ്ങള്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ താഴ്ന്നുപറക്കുന്നത് ഇതാദ്യമായല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ വിമാനം താഴ്ന്നുപറന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റണ്‍വേയ്ക്ക് സമീപമുള്ള ജനവാസ മേഖലകളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.