കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഫ്രാൻസിന് മിന്നുന്ന വിജയം: ഇറാഖിനെ തകര്‍ത്ത് നോക്കൗട്ടില്‍, ഇരട്ടഗോളുമായി എംബാപ്പെ


 ഫിലാഡെല്‍ഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ ഇറാഖിനെ തകർത്തു ഫ്രാൻസ്. ഫിലാഡെല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കൈലിയൻ എംബാപ്പെയും സംഘവും വിജയിച്ചതോടെ. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഫ്രാൻസ് നോക്കൗട്ടിലേക്കു മുന്നേറി.

ഫ്രാൻസിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സര ആരംഭിച്ചത്. എംബാപ്പെയും ഡെംപെലെയും ഒലിസെയെയും ഒക്കെ പലതവണ ഗോളിനടുത്തെത്തി. മത്സരം 14 മിനിറ്റ് എത്തിയപ്പോള്‍ തന്നെ ഫ്രഞ്ച് പട മുന്നിലെത്തി. സൂപ്പർ താരം കൈലിയൻ എംബെപ്പെ തന്നെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. ബോക്സിന് വെളിയില്‍നിന്നുള്ള ബുള്ളറ്റ് ഷോട്ട് ഗോളി മറികടന്നു പോസ്റ്റില്‍ കയറുകയായിരുന്നു.

പിന്നീട് നിരവധി തവണ ഫ്രഞ്ച് പട ഇറാഖ് പോസ്റ്റിലെത്തി. എന്നാല്‍, ഗോള്‍ മാത്രം വന്നില്ല. ഒടുവില്‍ 1-0 ത്തിന് ആദ്യ പകുതി അവസാനിച്ചു. ഇതിനിടയില്‍ മഴയും ഇടിമിന്നലും എത്തി. ആദ്യ പകുതിക്ക് ശേഷം രണ്ട് മണിക്കൂറോളം മത്സരം നിർത്തിവച്ചു. മത്സരം പുനരാരംഭിച്ചതോടെ ഫ്രഞ്ച് ആക്രമണവും പുനരാരംഭിച്ചു.

54-ാം മിനിറ്റില്‍ എംബാപ്പെ തന്നെ ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഗോളോടെ ഫിഫ ലോകകപ്പുകളില്‍ എംബാപ്പെയുടെ ഗോള്‍ നേട്ടം 16 ആയി. ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പമെത്താനും താരത്തിനായി. 18 ഗോളുകളുള്ള ലയണല്‍ മെസി മാത്രമാണ് എംബാപ്പെയ്ക്കു മുന്നിലുള്ളത്.

ഒസ്മാൻ ഡെംപെലെ 66-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ ഫ്രാൻസിന്റെ ഗോള്‍ നേട്ടം മൂന്ന് ആയി. പിന്നീടും ഗോള്‍ നേടാൻ ഫ്രാൻസ് ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം 3-0 ത്തിന് അവസാനിച്ചതോടെ ഫ്രാൻസ് നോക്കൗട്ടിലേക്കു മുന്നേറി. ആദ്യ സെനഗലിലെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ചിരുന്നു എംബാപ്പെയും സംഘവും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.