കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ആർഭാട ജീവിതം നയിക്കാൻ വൻ മോഷണം; ആറംഗ യുവാക്കളുടെ സംഘം പിടിയിൽ


 മലപ്പുറം: ആർഭാട ജീവിതം നയിക്കാനും വിനോദയാത്രകൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ആറംഗ യുവാക്കളുടെ സംഘം പൊന്നാനി പൊലീസിന്‍റെ പിടിയിൽ. പൊന്നാനി 'അമ്മയും കുഞ്ഞും' ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നടന്ന വൻ മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

 ഹോസ്പിറ്റൽ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന മോട്ടോർ പമ്പ് സെറ്റ്, കമ്പ്യൂട്ടർ മോണിറ്ററുകൾ, കീബോർഡുകൾ, ഇരുമ്പ് കമ്പികൾ, എട്ടോളം ബാറ്ററികൾ തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വിവിധ ഉപകരണങ്ങളാണ് പ്രതികൾ കവർന്നത്.  പലപ്പോഴായി രാത്രി സമയങ്ങളിൽ സ്കൂട്ടറുകളിലെത്തിയാണ് ഇവർ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

മോഷ്ടിച്ച സാധനങ്ങൾ പിന്നീട് ആക്രിക്കടകളിൽ വളരെ നിസ്സാരമായ വിലയ്ക്ക് ഇവർ വിൽക്കുകയായിരുന്നു. ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വിനോദയാത്രകൾ നടത്താനും മറ്റുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.