കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
നേരത്തെ പ്രഖ്യാപിച്ച 3 മാസത്തേക്കുള്ള 799 രൂപയുടെ ലോകകപ്പ് സബ്‌സ്ക്രിപ്ഷൻ പ്ലാനില്‍ 3 വ്യത്യസ്ത ഡിവൈസുകളില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ നിലവില്‍ വരുത്തിയിരിക്കുന്ന മാറ്റം അനുസരിച്ച് ഒരു ഡിവൈസില്‍ മാത്രമേ മത്സരം കാണാനാവു. അതേസമയം, 1699 രൂപയുടെ ഒരു വര്‍ഷത്തെ പ്രീമിയം സബ്‌സക്രിപ്ഷൻ പാക്കേജില്‍ 4 ഡിവൈസുകളില്‍ കളി കാണാൻ കഴിയുമായിരുന്നു. പക്ഷെ ഇപ്പോഴത് 2 ഡിവൈസുകളിലായി വെട്ടിചുരുക്കിയിരിക്കുകയാണ്. ഇതോടെ ലോകകപ്പ് മത്സരങ്ങള്‍ കാണാൻ ആരധാകർക്ക് വലിയ തുക മുടക്കേണ്ട സ്ഥിതിയാണ്.
ഇന്ത്യയില്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് കാണാനാവില്ലെന്ന വലിയ ആശങ്കകള്‍ക്കൊടുവിലായിരുന്നു സീ എന്‍റർടൈൻമെന്‍റ് സംപ്രഷണവകാശം സ്വന്തമാക്കിയത്. ടെലിവിഷൻ, ഡിജിറ്റല്‍ സ്ട്രീമിംഗ് രംഗത്ത് വലിയ ചുവടുവെപ്പ് ലക്ഷ്യമിട്ടായിരുന്നു സീ ലോകകപ്പ് സംപ്രേഷണവകാശം കൈവരിച്ചതും.
ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനായി Unite8 Sports 1, Unite8 Sports1 HD, Unite8 Sports 2, Unite8 Sports 2 HD എന്നിങ്ങനെ നാല് പുതിയ സ്പോർട്സ് ചാനലുകളും സീ നെറ്റ്‌വർക്ക് ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സ്ട്രീമിംഗില്‍ സീ5 ലാണ് മത്സരങ്ങള്‍ കാണാനാകുക.
Comments
Post a Comment