കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വാൽപാറ ദുരന്തം: വില്ലനായത് ഡ്രൈവറുടെ പരിചയക്കുറവും നിരന്തര ബ്രേക്കിംഗും; എംവിഡി റിപ്പോര്‍ട്ട്


 വാൽപാറയിൽ  പാങ്ങ് പള്ളിപ്പറമ്പ ഗവ എൽ.പി. സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് പത്തുപേർ മരിച്ച ദാരുണ സംഭവത്തിൽ ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പാലക്കാട് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിങ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സമർപ്പിച്ച വിശദമായ റിപ്പോർട്ടിലാണ് സുരക്ഷിതമല്ലാത്ത ഡ്രൈവിങ് രീതികളെക്കുറിച്ച് വ്യക്തമാക്കുന്നത്.

വാഹനങ്ങളിലെ അനധികൃത രൂപമാറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. ​ചുരങ്ങളിലെ ഹെയർപിൻ വളവുകളിൽ ലോവർ ഗിയറുകളിലേക്ക് മാറ്റി എഞ്ചിൻ ബ്രേക്കിങ് മുഖേന വേഗത നിയന്ത്രിക്കാൻ ശ്രമിക്കാതെ, ഡ്രൈവർ നിരന്തരമായി ബ്രേക്ക് മാത്രം ഉപയോഗിച്ച് വേഗത കുറയ്ക്കാൻ ശ്രമിച്ചതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തുടർച്ചയായ ബ്രേക്കിങ് കാരണം ബ്രേക്ക് ലൈനറുകൾ ചൂടായി ബ്രേക്കിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയും വളവിൽ വാഹനം നിയന്ത്രിക്കാൻ കഴിയാതെ വരികയുമായിരുന്നു. ഇതിനുപുറമേ, അപകടം നടന്ന സ്ഥലത്തെ റോഡരികിലെ സംരക്ഷണ ഭിത്തിക്ക് ഒരു വാഹനത്തെ തടുത്തുനിർത്താൻ തക്കവണ്ണമുള്ള ഉയരമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പരിശോധിച്ചിരുന്നുവെന്നും വാഹനത്തിനുള്ളിൽ നിയമവിരുദ്ധമായ എൽ.ഇ.ഡി ലൈറ്റുകളോ മറ്റ് നിർമ്മിതികളോ ഉണ്ടായിരുന്നോ എന്ന് ആരായുകയും ചെയ്തു. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ സർക്കുലറുകൾ എല്ലാവരും മറക്കുകയാണെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.

സർക്കുലറിന്റെ ഉള്ളടക്കം അടക്കമുള്ള കാര്യങ്ങളിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ സമയം തേടിയതിനെ തുടർന്ന് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ഏപ്രിൽ 17-നാണ് കേരളത്തെ നടുക്കിയ ഈ വാൻ അപകടം വാൽപാറയിലെ ഹെയർപിൻ വളവിൽ സംഭവിച്ചത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.