അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

ഇനി ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് ഓപ്ഷൻ; പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്


 ജനപ്രിയ ടെക്സ്റ്റ് മെസ്സേജിങ്ങ് ആപ്പായ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് ഓപ്ഷൻ നടപ്പാക്കുമെന്നാണ് റിപ്പോട്ട്..

നിലവിൽ വികസനഘട്ടത്തിലുള്ള ഈ ഫീച്ചർ ബീറ്റാ ഉപഭോക്താക്കൾക്ക് പോലും ലഭ്യമായിട്ടില്ല. നിലവിൽ വാട്സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയിസ് നോട്ടുകൾ എന്നിവയെല്ലാം വ്യൂ വൺസ് രീതിയിൽ അയക്കാൻ കഴിയും. വ്യൂ വൺസ് സന്ദേശങ്ങൾ ഒരിക്കൽ മാത്രമേ കാണാൻ കഴിയൂ. മാത്രമല്ല, അവ ഒരു തവണ ഓപ്പൺ ചെയ്ത് ക്ലോസ് ആക്കിയാൽ പിന്നീട് കാണാൻ കഴിയില്ല. വ്യൂ വൺസ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും എടുക്കാൻ കഴിയില്ല..

ഇനി ടെക്സ്റ്റ് സന്ദേശങ്ങൾക്കും ഈ ഫീച്ചർ വരികയാണെങ്കിൽ സന്ദേശങ്ങൾ ടൈപ്പ് ടെയ്തതിനു ശേഷം സെന്‍റ് ബട്ടൺ പ്രസ് ചെയ്ത് പിടിച്ചാൽ വ്യൂ വൺസ് ഓപ്ഷൻ ലഭിക്കും. വ്യക്തിഗത ചാറ്റുകളിൽ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളിലും ഈ സവിശേഷത ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുക, സ്വകാര്യത സംരക്ഷിക്കുക എന്നിവയാണ് പുതിയ അപ്ഡേറ്റിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.