ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


 തിരുവനന്തപുരം :  അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര സർക്കാർ സെൻട്രൽ ഹൈസ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

പല കെട്ടിടങ്ങളായുള്ള സ്‌കൂളിന്റെ ഒരു കെട്ടിടത്തിന്റെ പകുതിയോളം വരുന്ന ഭാഗമാണ് തകർന്നുവീണത്. ഓടിട്ട സ്‌കൂളിന്റെ മേൽക്കൂരയെ താങ്ങിനിർത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉൾപ്പെടെ പൊളിഞ്ഞ് താഴേക്കുവീണു.

അധ്യാപകരും കുട്ടികളും സ്കൂള്‍ സമയം കഴിഞ്ഞ് മടങ്ങിയതിനാൽ ആരും അപകടത്തിൽപ്പെട്ടില്ല. എസ്.എസ്.കെ.യുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസറുടേയും തൊട്ടടുത്തുള്ളതുമായ മുറികളാണ് തകർന്നുവീണത്.

കെട്ടിടത്തിന്റെ മറ്റുഭാഗങ്ങളും പൊളിഞ്ഞുവീഴാൻ പാകത്തിൽ അപകടനിലയിലാണ്. അതിനാൽത്തന്നെ പ്രദേശത്തേക്ക് പ്രവേശിക്കുന്നവരോട് മുൻകരുതലെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. സീലിങ് ചെയ്തും പെയിന്റടിച്ചും പുറമേക്ക് മോടി പിടിപ്പിച്ച നിലയിലായിരുന്നു കെട്ടിടമുണ്ടായിരുന്നത്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.