കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കവെ ഓണ്‍ലൈൻ മീഡിയക്കാർ അടക്കമുള്ളവർ തിക്കും തിരക്കും കൂട്ടി. പൊലീസ് അടക്കമുള്ളവർ ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ ആണ് ചന്തു ദേഷ്യത്തോടെ സംസാരിച്ചത്. എല്ലാവരോടും മാറി നില്‍ക്കാൻ ആണ് ചന്തു പറയുന്നത്. ബാക്കിലോട്ട് മാറി നില്‍ക്കാനും ചന്തു ആവശ്യപ്പെട്ടു. ഇതിനിടയില്‍, 'എന്താടോ..എന്താണ് നിങ്ങള്‍ക്ക് വേണ്ടത്', എന്ന് നിയന്ത്രണം വിട്ട് ചന്തു ചോദിക്കുന്നുണ്ട്. പലരും ചന്തുവിനെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. 'ആരായാലും ദേഷ്യപെട്ട് പോകും. സ്വന്തം അച്ഛന്റെ വേർപാടിന്റെ വേദനയും അതിനൊപ്പം ഉണ്ടായേക്കാവുന്ന മാധ്യമ-ജനക്കൂട്ട സമ്മർദ്ദവും ഉള്‍പ്പെടുന്ന അയാളുടെ ആ സാഹചര്യമാണത്', എന്നാണ് പലരും കമന്റുകളില്‍ രേഖപ്പെടുത്തുന്നത്.
'ഇന്ന് ചന്തു ആളുകളോട് പിറകിലേക്ക് മാറി നില്‍ക്കാൻ പറയുന്നത് കണ്ട് കഷ്ടമാണ് തോന്നിയത്. എന്തൊരു അവസ്ഥയാണ്.', 'ജന്മം നല്‍കിയ മനുഷ്യന്റെ അന്ത്യ കർമ്മങ്ങള്‍ അയാള്‍ സ്വസ്ഥതയോടെ ചെയ്തോട്ടെ. "എന്താടോ..എന്താണ് നിങ്ങള്‍ക്കൊക്കെ വേണ്ടത്"ചന്തു സലിം കുമാർ ചോദിച്ചത് ചില മാധ്യമങ്ങളോടാണ്. ഉള്ളും പുറവും വിങ്ങി നില്‍ക്കുന്ന അവരെ എങ്കിലും വെറുതെ വിടൂ', 'പണ്ടൊക്കെ ഗാനമേളക്കിടയിലേക്കേ ആളുകള്‍ ഇടിച്ച് കയറുകയുണ്ടായിരുന്നുള്ളൂ. ഇപ്പോ മരണത്തിനും അതായി അവസ്ഥ. ഓണ്‍ലൈൻ മീഡിയക്കാർക്കായി പ്രത്യേകം ഒരിടം കൊടുക്കണം. അവിടെ മാത്രം നിർത്തണം', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Comments
Post a Comment