കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച; ഒരാള്‍ പിടിയില്‍


 കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ രാത്രിയിൽ വ്യാപാര സ്ഥാപനം അടയ്ക്കുന്നതിനിടെ ഉടമയെയും മകനെയും ക്രൂരമായി മർദ്ദിച്ച് വൻ തുക കവർന്ന നാലംഗ സംഘത്തിലെ പ്രധാനിയെ നാട്ടുകാർ ജീവൻ പണയപ്പെടുത്തി പിടികൂടി. താനൂർ സ്വദേശി അയ്യൂബ് (46) ആണ് നാട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ സംഭവസ്ഥലത്തു വെച്ചുതന്നെ പിടിയിലായത്.

ഇയാളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടെങ്കിലും, ഇതിൽ ഒരാളെക്കൂടി പോലീസ് രഹസ്യമായി കസ്റ്റഡിയിലെടുത്തതായാണ് ഏറ്റവും പുതിയ സൂചന.

ഇന്നലെ രാത്രി 9 മണിയോടെ കൊണ്ടോട്ടി തങ്ങൾസ് റോഡിൽ പ്രവർത്തിക്കുന്ന, സ്വർണ്ണം ഉരുക്കി ആഭരണങ്ങൾ പണിയുന്ന സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ചാ ശ്രമം അരങ്ങേറിയത്. രാത്രിയിൽ കടയുടമയായ കുമാറും മകനും ചേർന്ന് സ്ഥാപനം അടയ്ക്കാനൊരുങ്ങുന്ന സമയത്താണ് അപ്രതീക്ഷിതമായി നാലംഗ ക്രിമിനൽ സംഘം അകത്തേക്ക് ഇരച്ചുകയറിയത്.

കടക്കകത്ത് കയറിയ പ്രതികൾ അകത്തുനിന്നും ഷട്ടർ ഇടുകയും, കുമാറിനെയും മകനെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി മേശപ്പുറത്തിരുന്ന പണം കവരുകയുമായിരുന്നു. ​പണവുമായി പ്രതികൾ ഷട്ടർ തുറന്ന് പുറത്തേക്ക് ഓടിയതോടെ, പരിക്കേറ്റ കടയുടമ കുമാർ പ്രാണരക്ഷാർത്ഥം ഉറക്കെ ബഹളം വെച്ചു.  

ശബ്ദം കേട്ട് ഓടിക്കൂടിയ തങ്ങൾസ് റോഡിലെ വ്യാപാരികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വളയുകയായിരുന്നു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടെങ്കിലും അയ്യൂബിനെ നാട്ടുകാർ മല്ലിട്ട് കീഴടക്കുകയായിരുന്നു. ഇയാളിൽ നിന്നും കടയിൽ നിന്നും കവർന്ന രണ്ടര ലക്ഷം രൂപ മുഴുവനായും വീണ്ടെടുത്തിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.