കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ലഹരിമാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ വലയിലായത്.
ഇന്നലെ രാവിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ഏകദേശം 16 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ലഹരിമരുന്ന് അളന്നു കൊടുക്കാൻ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ത്രാസും ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ക്ക് വിപണിയില്‍ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഇൻസ്പെക്ടർ അനുദാസ് കെ. എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ ജോബി വർഗ്ഗീസ്, ഡാൻസാഫ് ടീം അംഗങ്ങളായ സഞ്ജീവ്, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ, ദിനേഷ്, ബിജു, രഞ്ജിത്ത്, ജസീർ എന്നിവരും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒമാരായ അബ്ദുള്ള ബാബു, ശുഭ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Comments
Post a Comment