അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

മഴ അവധിയടക്കം മുൻകൂട്ടി അറിയിക്കാൻ സംവിധാനമുണ്ടാകും; ആഴ്‌ചയില്‍ ഒരുദിവസം കളര്‍ ഡ്രസ് ആക്കാനും ആലോചന


 തിരുവനന്തപുരം: സ്‌കൂളുകളില്‍ ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ആഴ്‌ചയില്‍ ഒരു ദിവസം കളർ വസ്‌ത്രം അനുവദിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'കാലത്തിന്റെ മാറ്റമാണ് സ്‌കൂളുകളിലെ സൈബർ പ്രതിജ്ഞ. സൈബറിടങ്ങളില്‍ ധാരാളം അവസരങ്ങളുണ്ട്. അതോടൊപ്പം ഈ മേഖലയില്‍ പഠിക്കാനും ധാരാളം കാര്യങ്ങളുണ്ട്. കുറെ ചതിക്കുഴികളുമുണ്ട്. ഒരു അലർട്ട് എന്നതാണ് സൈബർ പ്രതിജ്ഞയിലൂടെ ഉദ്ദേശിക്കുന്നത്.

അവധി വളരെ മുൻകൂട്ടി പറയാൻ സാധിക്കില്ല. അലർട്ട് പ്രഖ്യാപനങ്ങള്‍ അതുപോലെ നടക്കണമെന്നുമില്ല. അദ്ധ്യയന ദിവസങ്ങള്‍ പലവിധത്തിലായി നഷ്ടപ്പെടാറുണ്ട്. ഇതിന് ഫലപ്രദമായ സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്.

ആഴ്‌ചയില്‍ ഒരു ദിവസം യൂണിഫോം ഒഴിവാക്കി കളർ വസ്ത്രം അനുവദിക്കുക എന്നതും ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുകയെന്നതും വ്യക്തിപരമായ ആകർഷകത്വവും സ്വീകാര്യതയുമുള്ളതാണ്. ബാക്കി കാര്യങ്ങള്‍ ആലോചിച്ച്‌ തീരുമാനമെടുക്കും.

ആർത്തവ ദിവസങ്ങളില്‍ വലിയതോതില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാർത്ഥികളുണ്ട്. ബെഡില്‍നിന്ന് എഴുന്നേല്‍ക്കാൻ പോലും കഴിയാതെ അവശരാകുന്നവരുണ്ട്. അത്തരത്തില്‍ പ്രശ്നമുള്ളവർക്ക് ഇത്തരത്തിലൊരു എസ്‌ക്യൂസ് പറഞ്ഞാല്‍ ആരും വകവച്ചുകൊള്ളണമെന്നില്ല. ഇതിന്റെ പേരില്‍ ഒരു ഇളവ് കിട്ടുക എന്നുള്ളത് മാത്രമാണ് ആർത്തവാവധിയെന്ന പ്രൊപ്പോസല്‍ കൊണ്ടുദേശിക്കുന്നത്. അവർക്കൊരു ആനുകൂല്യം നല്‍കുക എന്നുള്ളത് മാത്രമാണ്. അല്ലാതെ മാറ്റിനിർത്തലില്ല. എല്ലാ പുതിയ തീരുമാനങ്ങളെയും പരിഷ്‌കാരങ്ങളെയും പോസിറ്റീവായി കാണണം'- മന്ത്രി വ്യക്തമാക്കി

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.