കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

റോ‍ഡ് പണിയുടെ ബില്ല് പാസാക്കാൻ കൈക്കൂലി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ


 കോഴിക്കോട് : പൂർത്തീകരിച്ച റോഡ് പണിയുടെ ബില്ലുകൾ പാസാക്കാൻ പിഡബ്ല്യുഡി കോൺട്രാക്ടറിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് ഓടമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസീയറുമായ നവീൻ രവിയെ (47) വിജിലൻസ് സംഘം പണം കൈപ്പറ്റുന്നതിനിടെ പിടികൂടി.

പിഡബ്ല്യുഡി കോൺട്രാക്ട് പണികൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി  പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച രണ്ട് റോഡ് പണികളുടെ ബില്ലുകൾ അസിസ്റ്റന്റ് എൻജിനീയർ അളവെടുത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അംഗീകരിച്ച ശേഷം ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രൈസ് സോഫ്റ്റ്‌വെയർ വഴിയും നേരിട്ടും അയച്ചിരുന്നു. എന്നാൽ രണ്ടു ബില്ലും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫിസിൽ ഓവർസീയർ നവീൻ രവിക്കു മുന്നിൽ തീരുമാനം ആകാതെ കിടന്നതിനെ തുടർന്ന് പരാതിക്കാരൻ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫിസിൽ എത്തി ഓവർസീയർ നവീൻ രവിയെ നേരിൽ കണ്ട് വിവരം തിരക്കുകയായിരുന്നു. എന്നാൽ ഈ സമയം ബിൽ പെട്ടെന്ന് ശരിയാക്കി നൽകാമെന്നും അതിനു 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതായാണ് വിജിലൻസിന് പരാതി ലഭിച്ചത്.

കോഴിക്കോട് വിജിലൻസ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി ലഭിച്ചതു പ്രകാരം നിയോഗിച്ച വിജിലൻസ് സംഘമാണ് നവീൻ രവിയെ കൈക്കൂലി പണം വാങ്ങുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. അഴിമതി സംബന്ധിച്ച  വിവരങ്ങളോ പരാതിയോ നൽകാൻ വിജിലൻസിന്റെ  ടോൾ  ഫ്രീ നമ്പറായ 1064  എന്ന  നമ്പറിലോ, 8592900900 എന്ന  നമ്പരിലോ, വാട്സ്  ആപ്പ്  നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ്  എബ്രഹാം അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.