കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക്: ആറാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിര


 വയനാട് / ​താമരശ്ശേരി: ചുരത്തിൽ വാഹനബാഹുല്യം കാരണവും ആറാം വളവിലെ വീതികുറവ് നിമിത്തവും കനത്ത യാത്രാക്ലേശം അനുഭവപ്പെടുന്നു. ചുരം കയറിപ്പോകുന്ന വാഹനങ്ങളുടെ വലിയൊരു നിരയാണ് രണ്ടാം വളവിനടുത്തുള്ള ചിപ്പിലിത്തോട് ഭാഗം മുതൽ ആറാം വളവ് വരെ നീണ്ടുകിടക്കുന്നത്. ഈ സമയത്ത് ചുരം കയറാൻ എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ അമിതമായ വർദ്ധനവാണ് നിലവിലെ ഈ കനത്ത തിരക്കിന് പ്രധാന കാരണം.

​എന്നാൽ, ആറാം വളവിനു മുകളിലേക്ക് പോകുന്തോറും യാത്രാതടസ്സങ്ങളോ മറ്റു പ്രയാസങ്ങളോ ഇല്ലാതെ ഗതാഗതം സുഗമമായി തുടരുന്നുണ്ട്. അതുപോലെ തന്നെ ചുരം ഇറങ്ങി വരുന്ന വാഹനങ്ങൾക്കും നിലവിൽ വലിയ രീതിയിലുള്ള തടസ്സങ്ങളൊന്നും നേരിടുന്നില്ല. ചുരം കയറുന്ന ഭാഗത്തെ ഒരു വശത്തെ ഈ തിരക്ക് നിയന്ത്രിക്കാനും ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.