കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

തേഞ്ഞിപ്പലത്ത് ഫ്ലാറ്റിൽ പോലീസിന്റെ മിന്നൽ റെയ്ഡ്; മാരകായുധങ്ങളും എം.ഡി.എം.എയുമായി കൊണ്ടോട്ടി സ്വദേശികൾ പിടിയിൽ


 തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരം കേന്ദ്രീകരിച്ച് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കുന്നു. സർവകലാശാലാ പരിസരത്തെ ഫ്ലാറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാരകായുധങ്ങളും വിൽപനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നുകളുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി തുറക്കൽ സ്വദേശി കരപറമ്പത്ത് വീട്ടിൽ ജസീം (24), കൊണ്ടോട്ടി മേലങ്ങാടി സ്വദേശി സാജിദ് (30) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവയും ഒപ്പം ഒളിപ്പിച്ചുവെച്ച നിലയിൽ മാരകായുധങ്ങളും പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി, തേഞ്ഞിപ്പാലം പോലീസ് സംഘങ്ങൾ സംയുക്തമായാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്.

യൂണിവേഴ്സിറ്റി പരിസരത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണോ ഇവർ ലഹരി വിൽപന നടത്തിയിരുന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ലഹരി ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.