അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു


പുളിക്കല്‍ : വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ്  കഴുത്തിൽ ഗേറ്റിൻ്റെ കമ്പി തുളച്ചു കയറി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുളിക്കൽ സിയാംകണ്ടത്തെ മുഹമ്മദ് മാസിൻ  മരിച്ചു. 

ജൂൺ ഒന്നിനാണ് വീടിന് മുകളിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി ഗേറ്റിന് മുകളിലേക്ക് വീണ് മാസിന്റെ  കഴുത്തിൽ കമ്പി തുളച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാരും ഫയർ റെസ്ക്ടീമും ഗേറ്റിന്റെ ഭാഗം സഹിതം കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
പുറത്തേക്ക് നീണ്ടുനിന്നിരുന്ന ഗേറ്റിന്റെ കമ്പി കാരണം ചികിത്സ ദുഷ്കരമായ സാഹചര്യത്തിൽ വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിന്റെ സഹായം തേടി. ഫയർഫോഴ്‌സ് ഗേറ്റിന്റെ ഒരു ഭാഗം മുറിച്ചുനീക്കിയ ശേഷമാണ് ഡോക്ടർമാർ അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്.

എന്നാൽ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്റലിലേക്ക് മാറ്റുകയായിരുന്നു.

സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകനായ മുഹമ്മദ് മാസിൻ, പുളിക്കൽ എ.എം.എം ഹൈസ്ക്കൂൾ പത്താം ക്ലാസ്  വിദ്യാർത്ഥിയാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.