കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പത്താംക്ലാസ് വിദ്യാർഥികളിലൊരാള്‍ ഞങ്ങളെയും ബസില്‍ കയറ്റണമെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇരിക്കണോ എന്നായിരുന്നു കണ്ടക്ടറുടെ പരിഹാസം നിറഞ്ഞ മറുചോദ്യം. രാവിലെയും വൈകിട്ടും സ്പെഷ്യല്‍ ക്ലാസുണ്ടെന്നും 5 മണിക്ക് സ്കൂള്‍ വിടുമ്പോള്‍ ഈ ബസാണ് ഉള്ളതെന്നും വിദ്യാര്‍ഥി പറഞ്ഞു
ചിലരെ മാത്രമാണ് ബസില്‍ കയറ്റിയത്. കൈകൂപ്പി അപേക്ഷിട്ടിച്ചും കണ്ടക്റ്റര്‍ മൈന്‍ഡ് ചെയ്തില്ല. ഇതിന്റെ പേരില്‍ ബസിനെതിരെ നടപടി എടുക്കരുത്. ഞങ്ങളെ കയറ്റിക്കൊണ്ട് പോയാല്‍ മാത്രം മതി. ഞാൻ അവരോട് പലവട്ടം അപേക്ഷിച്ചതാണ്. കാരണം ബസില്‍ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നു. അപ്പോള്‍ കണ്ടക്റ്റർ ചോദിച്ചത് നിനക്ക് ഇരിക്കണോ എന്നാണ്. ചേട്ടാ സീറ്റുണ്ടെങ്കിലും ഇരിക്കില്ല, ഒന്ന് കയറ്റിയാല്‍ മതിയെന്നാണ് തിരികെ പറഞ്ഞത്. എസ്ടി കൊടുത്ത് പോകുന്നതാണ് അവരുടെ പ്രശ്നം.
വിഡിയോ വലിയ തരത്തില്‍ ചർച്ചയായത് കൊണ്ട് കണ്ടക്റ്റർക്കെതിരെയോ ബസിനെതിരെയോ നടപടി എടുക്കുമോ എന്ന പേടിയിലാണ് കുട്ടികളെന്ന് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തയാള്‍ പറഞ്ഞു. കണ്ടക്റ്റർക്കെതിരെ കർശന നടപടി എടുക്കുമോ എന്ന് സംശയമുണ്ട്. അങ്ങനെ സംഭവിക്കരുതേ എന്നാണ് കുട്ടികളുടെ ആഗ്രഹം. കാരണം നാളെയും അദ്ദേഹത്തെ കുട്ടികള്‍ കാണാനുള്ളതാണ്. ബസ് ജീവനക്കാരുടെ ഉപജീവനം മുടങ്ങരുത് എന്നാണ് കുട്ടികളുടെയും അഭിപ്രായം.
Comments
Post a Comment