കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കോഴിക്കോട് രണ്ട് ദിവസമായി ഓടയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു


 കോഴിക്കോട്: കോഴിക്കോട് പുഷ്പ ജങ്ഷനില്‍ ഓടയില്‍ കുടുങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്.

ഫുട്പാത്തിന് താഴെയുള്ള ഓടയിലാണ് യുവാവ് അകപ്പെട്ടത്. സ്ലാബിന് വശത്തുള്ള ദ്വാരത്തിലൂടെ ഇയാള്‍ കൈ പുറത്തിട്ടത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

തുടർന്ന് പൊലീസ് അഗ്നിരക്ഷാ സേനയും എത്തി സ്ലാബ് പൊളിച്ച്‌ ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. താൻ രണ്ടുദിവസമായി ഓടയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൂർണമായും സ്ലാബ് കൊണ്ട് അടച്ച ഓടയാണ്. ഓടയിലേക്ക് ഇറങ്ങാനോ വീണുപോകാനോ സാധ്യതയുള്ള മാൻഹോളുകളുമില്ല. പിന്നെ എങ്ങനെയാണ് ഇയാള്‍ ഓടയില്‍ കുടുങ്ങിയത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.