കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
എയർക്രാഫ്റ്റ് റൂൾസ് 1937-ലെ റൂൾ 29 ബി പ്രകാരം, വിമാനയാത്രയ്ക്കിടെ മൊബൈൽ ഫോണുകൾ ഫ്ലൈറ്റ് മോഡിലായിരിക്കുമ്പോൾ യാത്രക്കാർക്ക് വൈ-ഫൈ വഴി ഇന്റർനെറ്റ് ഉപയോഗിക്കാമെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇന്ത്യൻ വ്യോമയാന മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
എന്നാൽ, എല്ലാ വിമാനങ്ങളിലും വൈ-ഫൈ സംവിധാനം ഒരുക്കുന്നത് ചെലവേറിയതും സാങ്കേതികമായി വെല്ലുവിളിയുള്ളതുമാണെന്ന് വിവിധ എയർലൈൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പഴയ വിമാനങ്ങളിൽ സംവിധാനം സ്ഥാപിക്കാൻ അവ താൽക്കാലികമായി സർവീസിൽ നിന്ന് പിൻവലിക്കേണ്ടി വരുമെന്നും, പുതുതായി നിർമ്മിക്കുന്ന വിമാനങ്ങളിൽ ആദ്യം സേവനം ആരംഭിക്കാമെന്നുമാണ് ചിലരുടെ നിലപാട്.
നിലവിൽ സ്‌പൈസ്‌ജെറ്റ് 2020 ഓഗസ്റ്റ് മുതൽ 'സ്പൈസ് സ്‌ക്രീൻ' വൈ-ഫൈ സേവനം യാത്രക്കാർക്ക് ലഭ്യമാക്കുന്നുണ്ട്. എയർ ഇന്ത്യയുടെ 28 വിമാനങ്ങളിലും ഇതിനകം വൈ-ഫൈ ലഭ്യമാണ്. 65 വൈഡ് ബോഡി വിമാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
വിമാനം 10,000 അടിക്ക് മുകളിൽ പറക്കുമ്പോൾ മാത്രമേ വൈ-ഫൈ ഉപയോഗിക്കാൻ അനുമതിയുള്ളു. മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഫ്ലൈറ്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. സുരക്ഷാ കാരണങ്ങളാൽ ആവശ്യമായ സാഹചര്യങ്ങളിൽ വൈ-ഫൈ സേവനം താൽക്കാലികമായി നിർത്തിവയ്ക്കാൻ പൈലറ്റിന് പൂർണ അധികാരമുണ്ടാകും.
ഡിജിസിഎയുടെ പുതിയ നിർദേശപ്രകാരം, എല്ലാ വിമാനങ്ങളിലും ഘട്ടംഘട്ടമായി വൈ-ഫൈ സേവനം ലഭ്യമാക്കാൻ എയർലൈനുകൾ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
Comments
Post a Comment