കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പരിസ്ഥിതി ദിനം ആചരിച്ചു


പള്ളിക്കൽ : എ.എം.യു.പി.സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രധാനധ്യാപകൻ മനോജ്‌  പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷ തൈ നട്ടു. 

പരിസ്ഥിതി ക്ലബ്‌ കൺവീനർ അനസ്  സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റഫീഖ് മാസ്റ്റര്‍  അധ്യക്ഷത വഹിച്ചു.  അധ്യാപരായ സുഹൈൽ , എൽ.പി, യു പി എസ്.ആർ.ജി. കൺവീനർമാരായ ലിതീഷ് , ദിലീഷ് , ഹാഷിം , മെഹബൂബ്  എന്നിവർ ആശംസകൾ അറിയിച്ചു  സംസാരിച്ചു. ആഷിക്ക് മാസ്റ്റർ പരിപാടിയിൽ നന്ദി പറഞ്ഞു.  

യു.പി വിഭാഗം ക്വിസ് മത്സരം  അധ്യാപകരായ പ്രഫുൽ , ജൗഹർ , സർജു, ഐ.ടി ടീച്ചേഴ്സ് എന്നിവരുടെ സഹായത്തോടു കൂടിയും എൽ.പി വിഭാഗം ക്വിസ് മത്സരം അധ്യാപകരായ ആദിൽ , അമൻ , ഇർഷാദ് , നാലാം ക്ലാസിലെ അധ്യാപകർ എന്നിവരുടെ സഹായത്തോടെയും സംഘടിപ്പിച്ചു.

രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന മത്സരവും, അറബിക്, ഹിന്ദി ക്ലബുകളുടെ കീഴിൽ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ്സ്,ജെ.ആർ സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സന്ദേശ റാലിയും പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്ന മ്യൂസിക്കൽ സ്കിറ്റും നടത്തി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.