കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ജര്‍മനിക്ക് ഷോക്ക് ; പിന്നില്‍ നിന്ന ശേഷം ഇക്വഡോറിന്റെ അട്ടിമറി


FIFA WC 2026: 

ഈസ്റ്റ് റൂതര്‍ഫോര്‍ഡ്: ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ ആദ്യത്തെ വമ്പന്‍ അട്ടിമറി വിജയത്തിന് അവകാശികളായിരിക്കുകയാണ് ലാറ്റിനമേരിക്കയിലെ കുഞ്ഞന്‍ ടീമുകളിലൊന്നായ ഇക്വഡോര്‍.

ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരും യൂറോപ്യന്‍ പവര്‍ഹൗസുകളുമായ ജര്‍മനിയെയാണ് അവര്‍ അട്ടിമറിച്ചത്.

ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ഇക്വഡോറിന്റെ അവിശ്വസനീയ വിജയം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ക്യുറസാവോയെ ഐവറി കോസ്റ്റ് 2-0ന് കെട്ടുകെട്ടിച്ചു.

ഇക്വഡോറിനു മുന്നില്‍ അടിതെറ്റിയെങ്കിലും ഇതു ജര്‍മനിക്കു വലിയ തിരിച്ചടിയായില്ല. മൂന്നു കളിയില്‍ നിന്നും ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി തന്നെ ജര്‍മന്‍ പട റൗണ്ട് 32ല്‍ കടന്നു.

ഇതേ പോയിന്റുമായി ഐവറി കോസ്റ്റും നോക്കൗട്ടിലെത്തിയിട്ടുണ്ട്. ഓരോ ജയവും സമനിലയും തോല്‍വിയുമടക്കം നാലു പോയിന്റ് നേടിയ ഇക്വോഡറും ഗ്രൂപ്പുഘട്ടത്തിലെ മികച്ച മൂന്നാംസ്ഥാനക്കാരില്‍ ഒന്നായി മുന്നേറി.

അതേസമയം, ഗ്രൂപ്പ് എഫില്‍ നേരത്തേ തന്നെ നോക്കൗട്ടിലെത്തിയ നെതര്‍ലാന്‍ഡ്‌സ് 3-1ന് ടുണീഷ്യയെ കെട്ടുകെട്ടിച്ചു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ജപ്പാനും സ്വീഡനും 1-1ന്റെ സമനില വഴങ്ങുകയും ചെയ്തു.

ഏഴു പോയിന്റോടെ ഡച്ചാണ് ഗ്രൂപ്പ് ജേതാക്കളായത്. അഞ്ചു പോയിന്റ് നേടി ജപ്പാന്‍ രണ്ടാംസ്ഥാനക്കാരുമായി. ഗ്രൂപ്പു ഘട്ടത്തിലെ മികച്ച മൂന്നാംസ്ഥാനക്കാരില്‍ ഒന്നായി സ്വീഡനും നോക്കൗട്ടിലെത്തി



സൂപ്പര്‍ ഇക്വഡോര്‍

ആദ്യ രണ്ടു മല്‍സരങ്ങിലും മിന്നുന്ന വിജയം കൊയ്ത ജര്‍മനി ഹാട്രികി ജയമാണ് ഇക്വഡോറിനെതിരേ ലക്ഷ്യമിട്ടിരുന്നത്. പ്രതീക്ഷിക്കപ്പെട്ടതു പോലെ കളിയാരംഭിച്ച്‌ രണ്ടാം മിനിറ്റില്‍ തന്നെ ലെറോയ് സാനെയുടെ വിവാദ ഗോളില്‍ അവര്‍ മുന്നിലെത്തുകയും ചെയ്തു.

ഫ്‌ളോറിയന്‍ വിര്‍ട്‌സിന്റെ പാസിനൊടുവിലാണ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ സാനെ വല കുലുക്കിയത്. പക്ഷെ ഈ ഗോളിനു തൊട്ടുമുമ്പ് ഇക്വഡോര്‍ താരം ഫൗള്‍ ചെയ്യപ്പെട്ടിരുന്നെങ്കിലും ഇതു റഫറി വിളിക്കാതിരുന്നത് വലിയ വിവാദള്‍ക്കും വഴിയൊരുക്കി. ഇക്വഡോര്‍ താരങ്ങളും ഡഗൗട്ടിലുള്ളവരുമെല്ലാം പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

പക്ഷെ ജര്‍മനിയുട ആഹ്ലാദത്തിന് അധികം ആയുസ്സില്ലായിരുന്നു. ഒമ്പതാം മിനിറ്റില്‍ നില്‍സണ്‍ ആംഗ്യുലോയിലൂടെ അവര്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ഫെലിക്‌സ് എന്‍മെച്ചയ്ക്കു സ്വന്തം ഹാഫില്‍ വച്ച്‌ ബോള്‍ നഷ്ടമായപ്പോള്‍ 20 വാര അകലെ നിന്നും ആംഗ്യുലോ തൊടുത്ത വെടിയുണ്ട ജര്‍ന്‍ ഗോളി മാന്വല്‍ നൂയര്‍ക്ക് പിടികൊടുക്കാതെ വലയില്‍ കയറി.

ഇതോടെ മല്‍സരം കൂടുതല്‍ ആവേശകരമായി മാറി. കെയ് ഹാവേര്‍ട്‌സിനു ഹെഡ്ഡറിലൂടെ ജര്‍മനിയെ മുന്നിലെത്തിക്കാന്‍ ലഭിച്ച അവസരം പാഴാക്കി. ഇഞ്ചുറിടൈമില്‍ ഹാവേര്‍ട്‌സ് ഫൗള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജര്‍മനിക്കു പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. പക്ഷെ അതിനു തൊട്ടുമുമ്പ് ഇക്വോറിനെതിരേ മറ്റൊരു ഫൗള്‍ സംഭവിച്ചതായി വാറില്‍ തെളിഞ്ഞതോടെ പെനല്‍റ്റി നല്‍കിയില്ല.

രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ജര്‍മനിയും ഇക്വഡോറും കിണഞ്ഞു ശ്രമിച്ചു. ഇതിനു ഭാഗ്യമുണ്ടായതാവട്ടെ ഇക്വഡോറിനുമാണ്. 77ാം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റയുടെ ഗോള്‍ ജര്‍മനിയുടെ കഥ കഴിച്ചു. ലോകകപ്പില്‍ ജര്‍മനിയുടെ തുടര്‍ച്ചയായ 11 മല്‍സരങ്ങളിലെ വിജയക്കുതിപ്പ് കൂടിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

അതേസമയം, ഇരുപകുതികളിലായി നിക്കോളാസ് പെപ്പെയുടെ ഇരട്ട ഗോളാണ് ക്യുറസാവോയ്ക്കതിരേ ഐവറികോസ്റ്റിനു തകര്‍പ്പന്‍ വിജയമൊരുക്കിയത്. ഏഴ്, 64 മിനിറ്റുകളിലായിരുന്നു പെപ്പെയുടെ ഗോളുകള്‍.


ഡച്ച്‌ കുതിപ്പ്

കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടുണീഷ്യയെ നിഷ്പ്രഭരാക്കുന്ന കളിയാണ് നെതര്‍ലാന്‍ഡ്‌സിന്റെ ഓറഞ്ചുപട കാഴ്ചവച്ചത്. 10 മിനിറ്റിനകം തന്നെ രണ്ടു ഗോളടിച്ച ഡച്ച്‌ ടീം വിജയമുറപ്പാക്കിയിരുന്നു. മൂന്നാം മിനിറ്റില്‍ ടുണീഷ്യന്‍ താരം എല്ലിസ് എസ്‌കിരിയുടെ സെല്‍ഫ് ഗോളിലാണ് ഡച്ച്‌ ടീം അക്കൗണ്ട് തുറന്നത്.

ഏഴാം മിനിറ്റില്‍ ടുണീഷ്യയുടെ തിരിച്ചുവരവ് മോഹങ്ങള്‍ക്കുമേല്‍ പ്രഹരമേല്‍പ്പിച്ച്‌ ബ്രയാന്‍ ബോബി ഡച്ച്‌ ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. ആദ്യ പകുതിയില്‍ 2-0ന്റെ ലീഡുമായി കളി അവസാനിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു.

54ാം മിനിറ്റില്‍ ഹസന്‍ മസ്തൂരിയുടെ ഗോളില്‍ ഗോള്‍ മടക്കിയോടെ നെതര്‍ലാന്‍ഡ്‌സ് സമ്മര്‍ദ്ദത്തിലായി. എന്നാല്‍ 62ാം മിനിറ്റില്‍ യാന്‍ പോള്‍ വാന്‍ ഹെക്കെയുടെഹഗോളില്‍ അവര്‍ 3-1ന്റെ ലീഡ് കൈക്കലാക്കുന്നതിനൊപ്പം വിജയവുമുറപ്പിക്കുകയായിരുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.