കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകള്‍ നല്‍കും.
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തില്‍ ബ്രസീല്‍ മൂന്ന് ഗോള്‍ നേടിയാല്‍ ശബരി മഞ്ഞള്‍പ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടില്‍ നേടുന്ന ഗോളുകള്‍ ഇതിനായി പരിഗണിക്കില്ല.
ഓരോ ടീമിന്‍റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്‍റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോള്‍നേട്ടത്തിന്‍റെ അടിസ്ഥാനത്തില്‍ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.
ബ്രസീല്‍, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, ബെല്‍ജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗല്‍, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് 'സപ്ലൈകോ ഇലവൻ' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നങ്ങള്‍:
നെതർലാൻഡ് - ശബരി സാമ്പാർപ്പൊടി
സ്പെയിൻ - ശബരി പുട്ടുപൊടി
അർജന്റീന - ശബരി പായസം മിക്സ്
ബെല്‍ജിയം - ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ
പോർച്ചുഗല്‍ - ശബരി മുളകുപൊടി
ക്രൊയേഷ്യ - ശബരി വെളിച്ചെണ്ണ
ഇംഗ്ലണ്ട് - ശബരി ഉപ്പ്
മൊറോക്കോ - ശബരി ഹോട്ടല്‍ ബ്ലെൻഡ് ടീ
ഫ്രാൻസ് - ശബരി ഗോള്‍ഡ് ടീ
പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം, ഈ 11 ടീമുകളില്‍ ഏതെങ്കിലും ഒരു ടീം ലോകകപ്പ നേടുകയാണെങ്കില്‍ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് അധിക വിലക്കുറവില്‍ നല്‍കും. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫർ പദ്ധതി ഫുട്ബോള്‍ ആരാധകർക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. സപ്ലൈകോ വില്‍പനശാലകളില്‍ നിലവില്‍ ലഭ്യമായ വിലക്കുറവിന് പുറമേയാണ് ഈ വിലക്കിഴിവ്.
Comments
Post a Comment