കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മരത്തിൽനിന്നു വീണ് മരിച്ചു

 

പള്ളിക്കൽ: തോൽപ്പണിക്കിടെ മരത്തിൽ നിന്നുവീണയാൾ മരിച്ചു. പള്ളിക്കൽ ബസാര്‍  വളപ്പില്‍ എടത്താട്ട് താമസിക്കുന്ന ഉള്ളാടൻ ഹംസ(55) യാണ് മരിച്ചത്.  ഇന്നലെ ഉച്ചക്ക് വീടിനടുത്തുള്ള ഒരു പറമ്പിൽ മരത്തിൽനിന്നു തോൽ വെട്ടിയിറക്കുന്ന ജോലിക്കിടയിൽ പിടിവിട്ട് താഴേക്കു വീഴുകയായിരുന്നു. 

വീഴ്ചയില്‍ തലയുടെ പിൻഭാഗം കല്ലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനുമുൻപ് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പളളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍ നടക്കും.

പിതാവ്: പരേതനായ വീരാൻ.

മാതാവ്:പരേതയായ പാത്തുട്ടി. 

ഭാര്യ: നസീമ. 

മക്കൾ: ആസിഫലി, ഷബീറലി, നസ്‌ല. 

മരുമകൻ: ഷഫീഖ്. 

സഹോദരങ്ങൾ: മൊയ്തീൻകുട്ടി, വീരാൻകുട്ടി, കുഞ്ഞാലി, ആയമ്മ, ബിയ്യ, സുലൈഖ, പരേതനായ സെയ്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.