കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
മത്സരത്തിന്റെ 80-ാം മിനിറ്റിലായിരുന്നു ആരാധകരെ വിസ്മയിപ്പിച്ച ആ ഗോള്‍ പിറന്നത്. ജോർദാന്റെ പ്രതിരോധ മതിലിനെ വെട്ടിച്ച്, ഗോള്‍കീപ്പറെ പൂർണമായും കാഴ്ചക്കാരനാക്കി മെസി ഉതിർത്ത മനോഹരമായ 'ലോ കർലർ' ഫ്രീകിക്ക് വലയില്‍ ചെന്ന് തറയ്ക്കുകയായിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നുള്ള മെസിയുടെ ആറാമത്തെ ഗോളാണിത്.
ഈ തകർപ്പൻ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ തന്റെ ആകെ ഗോളുകളുടെ എണ്ണം 19 ആയി ഉയർത്താൻ മെസിക്ക് സാധിച്ചു. ഒപ്പം ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ എന്ന റെക്കോർഡിനൊപ്പമെത്താനും അർജന്റീനൻ നായകനായി.
റെക്കോർഡുകള്‍ അവിടെയും തീരുന്നില്ല; ലോകകപ്പ് ചരിത്രത്തില്‍ തുടർച്ചയായി ഏഴ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന ചരിത്ര നേട്ടവും മെസി സ്വന്തം പേരിലാക്കി. 2022 ഖത്തർ ലോകകപ്പില്‍ അർജന്റീന കിരീടം ചൂടിയ വേളയിലാണ് മെസി ഈ സ്വപ്നതുല്യമായ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.
Comments
Post a Comment