അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

ഫാസ്റ്റ് ടാഗില്‍ തര്‍ക്കം; വെട്ടിച്ചിറ ടോള്‍പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി


മലപ്പുറം: ദേശീയപാത 66ലെ വെട്ടിച്ചിറ ടോള്‍പ്ലാസയില്‍ സംഘര്‍ഷം. ഫാസ്ടാഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ടോള്‍പ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ടോള്‍ പ്ലാസ കടക്കുന്ന വാഹനത്തില്‍ ജീവനക്കാരന്‍ വടികൊണ്ട് അടിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. 

ടോള്‍ പ്ലാസ ജീവനക്കാരന്‍ വാഹനത്തിലേക്ക് തുടര്‍ച്ചയായി വടി കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ജീവനക്കാരന്‍ യാത്രക്കാരന്റെ കഴുത്തിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു.ടോള്‍ പ്ലാസക്ക് എതിരെ നാട്ടുകാര്‍ വ്യാപക പരാതി ഉന്നയിക്കുന്നുണ്ട്. ജീവനക്കാര്‍ മോശമായി പെരുമാറുന്നുവെന്നാണ് പരാതി. ജീവനക്കാരില്‍ പലരും ഇതര സംസ്ഥാനക്കാരാണ്. യാത്രക്കാരെ അസഭ്യം വിളിക്കുകയും അക്രമിക്കുകയും ചെയ്യുന്നത് പതിവാണെന്നാണ് പരാതി ജീവനക്കാരുടേത് മോശം പെരുമാറ്റമെന്ന് പൊലീസും പറയുന്നു.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.