കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കണ്ണൂര്‍ വാണിയപ്പാറത്തട്ടിലെ കല്ലറ തുറന്നു; മൂന്നാമതൊരു മൃതദേഹമില്ല, ദുരൂഹത അവസാനിച്ചു


 കണ്ണൂർ: ഇരിട്ടി വാണിയപ്പാറത്തട്ടിലെ ഉണ്ണി മിശിഹാ പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹത അവസാനിച്ചു. കല്ലറ തുറന്നു പരിശോധിച്ചപ്പോൾ രണ്ടു മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ദുരൂഹത ഉണ്ടാക്കിയ പായ നേരത്തേ അടക്കം ചെയ്ത മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്നതാണെന്നും പൊലീസ് പറയുന്നു. ശ്മശാനത്തിലെ മുപ്പത്തെട്ടാം നമ്പർ കല്ലറയാണ് പൊളിച്ചത്.

ഒരാഴ്ച മുൻപ് ജൂൺ 13ന് മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് ദുരൂഹസാഹചര്യത്തിൽ ഒരു പായ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്തുവെന്നാണ് പള്ളിയുടെ രേഖകളിലുള്ളത്. ഈ സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന് പള്ളി ആവശ്യപ്പെട്ടത്. ആർഡിഒയുടെ നേതൃത്വത്തിൽ ഡോക്റ്റർമാർ സാമൂഹ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം ബുധനാഴ്ച രാവിലെയാണ് കല്ലറ തുറന്ന് പരിശോധിച്ചത്.

2006ൽ മറിയം മൊയ്യപ്പള്ളിയെയും 2015ൽ ജയിംസ് കൂമ്പുക്കലിനെയും ആണ് ആണ് ഈ കല്ലറയിൽ സംസ്കരിച്ചിട്ടുള്ളത്. ഈ മൃതദേഹങ്ങൾ തന്നെയാണ് ബുധനാഴ്ചയിലെ പരിശോധനയിലും കണ്ടെത്താനായത്. ഇവരുടെ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അഡീഷണൽ സൂപ്രണ്ട് എൻ. ആർ. ജയരാജ് പറഞ്ഞു. ഇവരിലാരെയെങ്കിലും സംസ്കരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന പ്ലാസ്റ്റിക് പായ പെട്ടി പൊട്ടി പുറത്തേക്ക് വന്നിരിക്കാം എന്നാണ് പൊലീസിന്‍റെ നിഗമനം.

സാധാരണ രീതിയിൽ ക്രിസ്ത്യൻ ആചരപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കം ചെയ്യാറില്ലെന്നതാണ് മൂന്നാമതൊരു മൃതദേഹമുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയത്. വിലങ്ങാട് സ്വദേശിയായ ആലപ്പാട് സിജോ സ്കറിയയെ കാണാതായതും പ്രശ്നത്തെ രൂക്ഷമാക്കിയിരുന്നു. സിജോയുടെ ബന്ധുക്കളും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.