കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
അരീക്കോട് കിഴുപറമ്പിലെ ലീവാഉൽ ഹുദാ കോളേജിലെ പ്രമുഖ മുദരിസ് ആയിരുന്നു ഇദ്ദേഹം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സഹോദരങ്ങൾ മരണപ്പെട്ടത് നാടിനെയാകെ കടുത്ത സങ്കടത്തിലാഴ്ത്തി.
ഹംസ ഫൈസിയുടെ അനുജനും പ്രദേശത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.എം. ഡെക്കറേഷൻ ഉടമയുമായ അലവിക്കുട്ടി എന്ന ബാപ്പുട്ടി (58) മരണപ്പെട്ടിരുന്നു. തുടർന്ന് മുടിക്കോട് ജുമാ മസ്ജിദിൽ അനുജൻ്റെ മയ്യത്ത് നമസ്ക്കാരത്തിന് ജേഷ്ഠനായ ഹംസ ഫൈസി നേതൃത്വം നൽകാൻ നിൽക്കുകയായിരുന്നു.
നിസ്കാരം ആരംഭിക്കുന്നതിനിടെ ഇദ്ദേഹം അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരന്റെ വിയോഗത്തിലുണ്ടായ കടുത്ത മാനസിക വിഷമമാവാം ഹൃദയാഘാതത്തിന് കാരണമായതെന്നാണ് കരുതുന്നത്.
പരേതനായ മൊയ്തുവിന്റെ മകനാണ് ഹംസ ഫൈസി. കുമ്മിണിപ്പറമ്പിലെ മേലായി റംലയാണ് ഭാര്യ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ (ജൂൺ 22) രാവിലെ 08:00 മണിക്ക് മുടിക്കോട് ജുമാ മസ്ജിദിൽ നടന്നു.
Comments
Post a Comment