കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വീട്‌ കുത്തിപ്പൊളിച്ച്‌ കവര്‍ച്ച: കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയില്‍

നിലമ്പൂര്‍: രാമംകുത്തില്‍ വീട്‌ കുത്തിപ്പൊളിച്ച്‌ രണ്ട്‌ പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ കുപ്രസിദ്ധ മോഷ്‌ടാവ്‌ വഴിക്കടവ്‌ പൂവത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്‌ബറി (56)നെ നിലമ്പൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ബി.എസ്‌.ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു.

ഇക്കഴിഞ്ഞ അഞ്ചിന്‌ രാത്രിയാണ്‌ കേസിനാസ്‌പദമായ സംഭവം. രാമംകുത്ത്‌ സ്വദേശിനി അക്കരെ പീടിക റുഖിയയുടെ വീടിന്റെ പുറകുവശം വാതില്‍ പൊളിച്ച്‌ അകത്തു കയറിയ പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു. റുഖിയയുടെ മകന്‍ നാസര്‍ മൈസൂരുവിലേക്ക്‌ പോയതിനാല്‍ റുഖിയ ഉള്‍പ്പെടെ എല്ലാവരും രാത്രി 9. 45 മണിയോടെ വീട്‌ പൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക്‌ പോയി.

രാവിലെ ആറിന്‌ തിരികെ എത്തിയപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌. തുടര്‍ന്ന്‌ നിലമ്പൂര്‍ ഡിവൈ.എസ്‌.പി. വി.കെ. വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘ രൂപീകരിച്ചിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി മേലാറ്റൂര്‍ ഭാഗത്ത്‌ ഒളിവില്‍ താമസിച്ചു വരുന്നുണ്ട്‌ എന്ന്‌ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ പിടിയിലായത്‌. മുമ്പ്‌ ജയിലില്‍ വച്ച്‌ പരിചയപ്പെട്ട മറ്റൊരു മോഷണ കേസിലെ പ്രതിയോടൊപ്പമായിരുന്നു അക്‌ബര്‍ താമസിച്ചിരുന്നത്‌.

പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. മോഷണം മുതലുകള്‍ വിറ്റ്‌ ഗോവയിലും മറ്റും ആഡംബര ജീവിതം നയിക്കുന്ന പ്രതി കഴിഞ്ഞ തവണ നേപ്പാളില്‍ വരെ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയായ അക്‌ബര്‍ കഴിഞ്ഞ മെയ്‌ അവസാനമാണ്‌ ജയില്‍ മോചിതനായത്‌.

രാത്രികാലത്ത്‌ ട്രെയിനില്‍ വന്നു ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം നടത്തുന്നതാണ്‌ പ്രതിയുടെ രീതി. പ്രതിയെ സംഭവസ്‌ഥലത്ത്‌ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്‌.ഐ. രതീഷ്‌, എ.എസ്‌.ഐ. സുനിത, സി.പി.ഒ. അനസ്‌, പ്രത്യേക അന്വേഷണ സംഘത്തിലെ സാബിറലി, പി. സജീഷ്‌, സി.കെ. സജേഷ്‌, കൃഷ്‌ണദാസ്‌ എന്നിവരുമുണ്ടായിരുന്നു.


 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.