കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍


 കോഴിക്കോട്: പെരുമണ്ണയില്‍ പെണ്‍സുഹൃത്തിന്റെ വാടകവീട്ടിലെത്തി യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെ മുകളില്‍ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയില്‍ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്.

പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടില്‍ വെള്ളിയാഴ്ച രാവിലെ 11.45നായിരുന്നു സംഭവം. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികളടക്കമെത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തില്‍ ഷാളില്‍ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് ഷവാദ് അൻവറിന്റെ മൃതദേഹം ഉണ്ടായിരുന്നത്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. 17 വയസുള്ള പെണ്‍കുട്ടിയും ഉമ്മയും സഹോദരനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് പെണ്‍കുട്ടി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. പ്രവാസിയായ ഷവാദ് അവധിക്ക് നാട്ടില്‍ വന്നതാണ്. പിതാവ്: പരേതനായ അൻവർ സാദത്ത്, മാതാവ്: റൗഫിയ, സഹോദരൻ: മിൻഹാജ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.