അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

ടോള്‍ വെട്ടിച്ചാല്‍ പോക്കറ്റ് കാലിയാകും; വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്


കോഴിക്കോട്:  ദേശീയപാത ബൈപ്പാസില്‍ ടോള്‍ നല്‍കാതെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്. ടോള്‍ പ്ലാസ അധികൃതർ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടോള്‍ വെട്ടിച്ച്‌ പോയ വാഹനങ്ങളുടെ ഉടമകള്‍ക്ക് പിഴ ചുമത്താൻ തുടങ്ങി.

ഇന്നലെ മാത്രം 86 വാഹനങ്ങളും ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോള്‍ നല്‍കാതെ കടന്നുപോയതായാണ് കണക്ക്. ടോള്‍ നല്‍കാതെ പോകുന്ന വാഹനങ്ങള്‍ക്ക് ആയിരം രൂപയാണ് ട്രാഫിക് പോലീസ് പിഴ ഈടാക്കുന്നത്.

ടോള്‍ നല്‍കാൻ വിസമ്മതിക്കുന്നവരുമായുള്ള തർക്കങ്ങള്‍ ഒഴിവാക്കാൻ പ്ലാസയിലെ ജീവനക്കാർ വാഹനങ്ങള്‍ തടഞ്ഞുനിർത്തുന്നത് നിർത്തിയതോടെയാണ് ടോള്‍ വെട്ടിപ്പ് വ്യാപകമായത്. ടോള്‍ നല്‍കാതെ കടന്നുപോകുന്നവയില്‍ ഭൂരിഭാഗവും കാറുകളാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ടോള്‍ പ്ലാസ അധികൃതർ കൃത്യമായി പോലീസ് കൈമാറുന്നുണ്ട്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വാഹന ഉടമകള്‍ക്ക് പിഴയടക്കം കനത്ത തുക നഷ്ടമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.