ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കൊണ്ടോട്ടിയിൽ റോഡരികിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തു


 കൊണ്ടോട്ടി : മലപ്പുറം ജില്ലയിൽ ലഹരി മാഫിയക്കെതിരെ പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുന്നതിനിടെ കൊണ്ടോട്ടിയിൽ വീണ്ടും മയക്കുമരുന്ന് ശേഖരം കണ്ടെടുത്തു. കൊണ്ടോട്ടി മേഖലയിലെ റോഡരികിൽ, ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ മരത്തിന് താഴെ അതീവ രഹസ്യമായി ഒളിപ്പിച്ചുവെച്ച നിലയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎ പോലീസ് കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറിനുള്ളിൽ കടലാസിൽ ജാഗ്രതയോടെ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ആകെ 5 ഗ്രാം എംഡിഎംഎയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് വ്യാപകമായ തിരച്ചിൽ നടത്തുകയായിരുന്നു. ലഹരി വിൽപനക്കാർ ഉപഭോക്താക്കൾക്ക് കൈമാറാനായി 'ഡ്രോപ്പിങ്' രീതിയിൽ കാട്ടിൽ ഒളിപ്പിച്ചതാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

സംസ്ഥാനത്ത് ലഹരി ശൃംഖലകൾ തകർക്കുന്നതിനായി മലപ്പുറം ജില്ലയിലുടനീളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായാണ് കൊണ്ടോട്ടിയിലും ഇപ്പോൾ മയക്കുമരുന്ന് വേട്ട നടന്നിരിക്കുന്നത്.

ഈ ലഹരിമരുന്ന് ഇവിടെ കൊണ്ടുവെച്ച പ്രതികളെയും ഇതിന്റെ ഉറവിടത്തെയും കണ്ടെത്താനായി കൊണ്ടോട്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.