കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കുവൈത്ത് വിമാനത്താവളത്തിനു നേര്‍ക്കുള്ള ഡ്രോണ്‍ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

 വിമാനത്താവളത്തിലെ ഒന്നാം ടെർമിനലില്‍ (Terminal 1) ഇറാൻ വിക്ഷേപിച്ച 'ഷഹീദ്-136' കാമികാസി (ആത്മഹത്യാ) ഡ്രോണ്‍ പതിച്ചുണ്ടായ സ്ഫോടനത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 63 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അബ്ദുല്‍ റഹ്മാൻ (55) ആണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിനുള്ളിലെ കടകളില്‍ ജോലി ചെയ്യുന്ന ഒരു യുവതിയും രണ്ട് യുവാക്കളുമാണ് പരിക്കേറ്റ മലയാളി ജീവനക്കാർ.

ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി തടസ്സപ്പെടുകയും വ്യോമപാത താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളില്‍ നിന്നുള്ള ഇൻഡിഗോ ഉള്‍പ്പെടെയുള്ള വിമാന സർവീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നിഷേധിച്ച്‌ ഇറാൻ

കിഴക്ക് ദിശയില്‍ നിന്ന് താഴ്ന്നുപറന്നു വന്ന ഡ്രോണ്‍ ഒന്നാം ടെർമിനലിലേക്ക് ഇടിച്ചിറങ്ങുന്നതിന്റെയും തുടർന്നുണ്ടാകുന്ന ശക്തമായ സ്ഫോടനത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകർന്ന അവശിഷ്ടങ്ങളില്‍ നിന്ന് ഇറാന്റെ ഷഹീദ് ഡ്രോണുകളില്‍ ഉപയോഗിക്കുന്ന MD550 എൻജിൻ കണ്ടെടുത്തതായി പ്രതിരോധ വിദഗ്ദ്ധർ സ്ഥിരീകരിച്ചു.

എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നിഷേധിച്ചു. തങ്ങള്‍ വിമാനത്താവളം ലക്ഷ്യമിട്ടിട്ടില്ലെന്നും, തങ്ങളുടെ മിസൈലുകളെ പ്രതിരോധിക്കാൻ യുഎസ് സൈന്യം പ്രയോഗിച്ച പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലിന് സംഭവിച്ച തകരാറാണ് ടെർമിനലില്‍ പതിക്കാൻ കാരണമായതെന്നുമാണ് ഇറാന്റെ വാദം.

യുഎസ് - ഇറാൻ പോര് കടുക്കുന്നു

ഖേഷ്മ് ദ്വീപിലെ കമ്മ്യൂണിക്കേഷൻ ടവർ ഉള്‍പ്പെടെയുള്ള തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് കുവൈത്തിനും ബഹ്റൈനും നേരെ ആക്രമണം നടത്തിയതെന്നാണ് ടെഹ്റാൻ വ്യക്തമാക്കുന്നത്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഇറാൻ അവകാശപ്പെട്ടു. ഭൂരിഭാഗം ഭീഷണികളും തങ്ങള്‍ പ്രതിരോധിച്ചതായി യുഎസ് സെൻട്രല്‍ കമാൻഡ് പറഞ്ഞു.

സിവിലിയൻ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാൻ എംബസി അധികൃതർ രംഗത്തുണ്ട്. വ്യോമയാന മന്ത്രാലയം അടിയന്തര സുരക്ഷാ പ്ലാൻ ആക്ടിവേറ്റ് ചെയ്തതായും നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷം സർവീസുകള്‍ പുനഃസ്ഥാപിക്കുമെന്നും കുവൈത്ത് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.