കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കരിപ്പൂരിലെ റെസ വിപുലീകരണം അടുത്ത ഡിസംബറോടെ പൂർത്തിയാകും


കരിപ്പൂര്‍ :  കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ സുരക്ഷാ പ്രതലം നീളം കൂട്ടുന്ന ജോലികൾ 60 ശതമാനത്തോളം പൂർത്തിയായതായി എയർപോർട്ട് ഡയറക്ടർ. നിലവിലെ പ്രവൃത്തികളുടെ വേഗതയനുസരിച്ച് വരുന്ന ഡിസംബറോടെ നിർമ്മാണം പൂർണ്ണമായും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷം പെയ്ത കനത്ത മഴയും സംസ്ഥാനത്തെ പൊതുതിരഞ്ഞെടുപ്പ് നടപടികളും നിർമ്മാണ പ്രവൃത്തികളുടെ വേഗതയെ ചെറിയ രീതിയിൽ ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിനകം തന്നെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയായിരുന്നു ഇത്.

കരിപ്പൂർ റൺവേയുടെ ഇരുവശങ്ങളിലും നേരത്തെ 90 മീറ്റർ വീതം മാത്രമായിരുന്നു റെസയുടെ നീളം. വലിയ വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗിനായി ഇത് 240 മീറ്റർ വീതമാക്കി ഉയർത്താനാണ് ഇപ്പോൾ വികസനം നടത്തുന്നത്. ഇതിനായി റൺവേയുടെ രണ്ടറ്റങ്ങളിലും 150 മീറ്റർ വീതമാണ് പുതുതായി നീളം കൂട്ടുന്നത്.

പദ്ധതിക്കായി സംസ്ഥാന സർക്കാർ പ്രത്യേകമായി ഏറ്റെടുത്തു നൽകിയ ഭൂമി, നിലവിലുള്ള റൺവേയുടെ അതേ നിരപ്പിലേക്ക് വൻതോതിൽ മണ്ണിട്ട് ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ വിമാനത്താവളത്തിൽ പുരോഗമിക്കുന്നത്.

2020 ഓഗസ്റ്റിൽ കരിപ്പൂരിലുണ്ടായ വിമാനാപകടത്തെ തുടർന്നാണ് വിമാനത്താവളത്തിന്റെ റൺവേ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി റെസ വിപുലീകരിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡി.ജി.സി.എ കർശന നിർദ്ദേശം നൽകിയത്. ഇതിനെത്തുടർന്ന് കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.

പുതിയ റെസ നിർമ്മാണം പൂർത്തിയാകുന്നതോടെ കരിപ്പൂരിലേക്ക് വലിയ വിമാന സർവീസുകൾ പുനരാരംഭിക്കാനാകുമെന്ന വലിയ പ്രതീക്ഷയിലാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.