കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു; വീടിന് തീപിടിച്ച്‌ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിനശിച്ചു


 ഏറ്റുമാനൂർ :   തേപ്പുപെട്ടി പൊട്ടിത്തെറിച്ച് വീട്ടിലെ രണ്ട് മുറികൾ കത്തി നശിച്ചു. സ്വിച്ച് ബോർഡിൽനിന്ന് ഓഫ് ചെയ്യാതെ വീട്ടുകാർ യാത്ര പോയതിനെ തുടർന്ന്, പെട്ടി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. കോട്ടയം
അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ് മാത്യുവിന്റെ വീടിനാണ് തീ പിടിച്ചത്. ശനിയാഴ്ച പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയിരുന്നു. എന്നാൽ, യാത്രപോകുന്ന തിരക്കില്‍ ഉപയോഗശേഷം തേപ്പുപെട്ടി ഓഫാക്കാൻ മറന്നു പോയതാണ് അപകടത്തിന് കാരണമായത്.

ഒൻപത് മണിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതായി കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. വലിയ രീതിയിലുള്ള പുക ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായി വീടിനകത്ത് കയറിയാണ് തീ പൂർണമായി കെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നിഷാദിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി. മുറിയിൽ ഉണ്ടായിരുന്ന രണ്ട് കട്ടിൽ, മെത്ത, തുണികൾ എന്നിവ പൂർണമായി കത്തിനശിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രഞ്ജിത്, അബ്ബാസി, അരുൺ, അനീഷ് ജി. നായർ, ഷഫീക്, ഹോം ഗാർഡ് ദിലീപ് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.